1 GBP =
breaking news

മുശർറഫി​െൻറ പാസ്​പോർട്ടും തിരിച്ചറിയൽ കാർഡും തടഞ്ഞുവെക്കും

മുശർറഫി​െൻറ പാസ്​പോർട്ടും  തിരിച്ചറിയൽ കാർഡും തടഞ്ഞുവെക്കും

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ൻ പ്ര​സി​ഡ​ൻ​റും സൈ​നി​ക മേ​ധാ​വി​യു​മാ​യ പ​ർ​വേ​സ്​ മു​ശ​ർ​റ​ഫി​​െൻറ പാ​സ്​​പോ​ർ​ട്ടും ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ത​ട​ഞ്ഞു​വെ​ക്കാ​ൻ പാ​കി​സ്​​താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യി വീ​ഴ്​​ച​വ​രു​ത്തി​യ മു​ശ​ർ​ഫി​നെ​തി​രെ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വി​ഷ​യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ ഡേ​റ്റാ​ബേ​സ്​ ആ​ൻ​ഡ്​​ ര​ജി​സ്​​ട്രേ​ഷ​ൻ അ​തോ​റി​റ്റി (എ​ൻ.​എ.​ഡി.​ആ​ർ.​എ), പാ​സ്​​പോ​ർ​ട്​ വ​കു​പ്പ്​ എ​ന്നി​വ​ക്ക്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ, യാ​ത്ര​വി​ല​ക്ക്​ വ​രു​ന്ന മു​ശ​ർ​റ​ഫി​ന്​ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ളും മു​ട​ങ്ങും.

പാ​കി​സ്​​താ​നി​ലും വി​ദേ​ശ​ത്തു​മു​ള്ള ആ​സ്​​തി​ക​ൾ വി​ൽ​ക്കാ​നും പു​തി​യ​ത്​ വാ​ങ്ങാ​നും സാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2007ൽ ​രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ അ​ടി​ച്ചേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ കോ​ട​തി മു​ശ​ർ​റ​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ എ​ല്ലാ ആ​സ്​​തി​ക​ളും ക​ണ്ടു​കെ​ട്ടാ​നും നി​ർ​ദേ​ശി​ച്ചു. ഭ​ര​ണ​ഘ​ട​ന​ച്ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്​ പാ​കി​സ്​​താ​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

ദു​ബൈ​യി​ൽ ക​ഴി​യു​ന്ന മു​ശ​ർ​റ​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഇ​ൻ​റ​ർ​പോ​ളി​​െൻറ സ​ഹാ​യം തേ​ട​ണ​മെ​ന്ന്​ നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 1999 മു​ത​ൽ 2008 വ​രെ​യാ​ണ്​ മു​ശ​ർ​റ​ഫ്​ പാ​കി​സ്​​താ​ൻ ഭ​രി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭു​​േ​ട്ടാ​യു​ടെ കൊ​ല​പാ​ത​കം ഉ​ൾ​പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്​ അ​ദ്ദേ​ഹം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more