1 GBP = 103.89

ഹാഫിസ് സഈദിനെ അനുകൂലിക്കുന്നു; ലശ്കറെ ത്വയ്ബ കശ്മീരിൽ സജീവം -മുശർറഫ്

ഹാഫിസ് സഈദിനെ അനുകൂലിക്കുന്നു; ലശ്കറെ ത്വയ്ബ കശ്മീരിൽ സജീവം -മുശർറഫ്

ലാഹോർ: കശ്മീരിൽ ലശ്കറെ ത്വയ്ബയുടെ പ്രവർത്തനമുണ്ടെന്നും അവർ ഇന്ത്യൻ സൈന്യത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും തുറന്ന് പറഞ്ഞ് മുൻ പാകിസ്താൻ പ്രസിഡന്‍റ് പർവേസ് മുശർറഫ്. പാകിസ്താൻ ടി.വി ചാനലായ എ.ആർ.വൈ ന്യൂസിന് ദുബൈയിൽ വെച്ച് നൽകിയ അഭിമുഖത്തിലാണ് മുശർറഫ് ഇക്കാര്യം പറഞ്ഞത്. താൻ ലശ്കറെ ത്വയ്ബയെ അനുകൂലിക്കുന്നയാളാണ്. അവർക്ക് തന്നോടും തനിക്ക് അവരോടും താൽപര്യമുണ്ട്. ജമാഅത്തുദഅ്് വക്കും ഇതേ നിലപാടാണ് തന്നോടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് സഈദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്.

കശ്മീരിൽ ലശ്കറെ ത്വയ്ബ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കശ്മീരിലെ അവരുടെ പ്രവർത്തനങ്ങൾക്ക് താനെപ്പോഴും പിന്തുണ നൽകിയിട്ടുണ്ട്. യു.എസുമായി ചേർന്ന് ഇന്ത്യ ലശ്കറെ ത്വയിബയെ തീവ്രവാദികളെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കശ്മീരിലെ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നും മുശർറഫ് പറഞ്ഞു. അതേസമയം, 2002ൽ മുശർറഫ് പ്രസിഡന്‍റായിരിക്കേയാണ് ലശ്കറിനെ നിരോധിക്കുന്നത്. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് അന്ന് തനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മുശർറഫ് മറുപടി പറഞ്ഞു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​​െൻറ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദിനെ പാകിസ്​താൻ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ചിരുന്നു. 10 മാസത്തെ വീട്ടു തടങ്കലിനുശേഷം ഹാഫിസ്​ സഇൗദിനെ മോചിപ്പിച്ച പാക്​ നടപടിയിൽ ഇന്ത്യ ശക്​തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഹാ​ഫി​സ്​ സ​ഇൗ​ദി​നെതിരെ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പാ​കി​സ്​​താ​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​വു​മെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​ നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more