1 GBP = 103.61
breaking news

മൂന്നാർ സി.എസ്​.ഐ ധ്യാനത്തിൽ പ​ങ്കെടുത്ത രണ്ടു സഭാശുശ്രൂഷകർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

മൂന്നാർ സി.എസ്​.ഐ ധ്യാനത്തിൽ പ​ങ്കെടുത്ത രണ്ടു സഭാശുശ്രൂഷകർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

വെള്ളറട: മൂന്നാറിൽ സി.എസ്​.ഐ സഭ നടത്തിയ ധ്യാനത്തിൽ പ​െങ്കടുത്ത രണ്ടു സഭാശുശ്രൂഷകർ കോവിഡ്​ ബാധിച്ച്​ മരിച്ചു. സി.എസ്​.ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകൻ അമ്പൂരി സ്വദേശി ബിനോകുമാറും (39) സി.എസ്​.ഐ കള്ളിക്കാട്​ വെസ്റ്റ്​ മൗണ്ട്​ പള്ളിയിലെ സു​വിശേഷകൻ ആറയൂർ സ്വദേശി 59കാരനായ ദേവപ്രസാദുമാണ്​ മരിച്ചത്​.

കാരണക്കോണം സി.എസ്​.ഐ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവരും. 

ധ്യാനത്തിൽ പ​ങ്കെടുത്തിരുന്ന രണ്ടുപേർ നേരത്തേ മരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. വൈദികരായ ബിജുമോൻ, ഷൈൻ ബി. രാജ്​ എന്നിവരാണ്​ നേരത്തേ മരിച്ചത്​. 

ഏപ്രിൽ 13 മുതൽ 17വരെ മൂന്നാറിലെ സി.എസ്​.ഐ പള്ളിയിലായിരുന്നു കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിയ ധ്യാനം. ധ്യാനത്തിൽ പ​​ങ്കെടുത്ത നിരവധി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ ധ്യാനം നടത്തിയതിനെതിരെ സഭാ വിശ്വാസികളുടെ പരാതിയിൽ ​െപാലീസ്​ കേസെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more