1 GBP = 103.12

ഗുണ്ടാത്തലവൻ ജയിലിനുള്ളിൽ ​െവടി​േയറ്റ്​ മരിച്ചു

ഗുണ്ടാത്തലവൻ ജയിലിനുള്ളിൽ ​െവടി​േയറ്റ്​ മരിച്ചു

ലക്​നോ: ഉത്തർ പ്രദേശിലെ ബാഗ്​പത്​ ജയിലിൽ ഗുണ്ടാത്തലവൻ വെടിയേറ്റ്​ മരിച്ചു. മുന്ന ബജ്​രംഗി എന്നയാളാണ്​ മരിച്ചത്​. ബജ്​രംഗി​െയ ഇന്ന്​ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ്​ കൊലപാതകം നടന്നത്​.

സഹതടവുകാരനാണ്​ ബംജ്​രംഗിക്ക്​ നേരെ നിറയൊഴിച്ചതെന്നാണ്​ റിപ്പോർട്ട്​. ഇന്ന്​ രാവി​െല ആറരയോ​െടയായിരുന്നു സംഭവം. വെടിയേറ്റ്​ വീണ ഉടൻ ഇയാൾ മരിച്ചു. ഝാൻസിയിൽ നിന്ന്​ ബാഗ്​പതിലേക്ക്​ കഴിഞ്ഞദിവസമാണ്​​ ഇയാളെ കൊണ്ടു വന്നത്​. ബി.ജെ.പി എം.എൽ.എയെ വധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന്​ കോടതിയിൽ ഹാജരാക്കാനിരിക്കുകയായിരുന്നു.

സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ വാർഡനെ സസ്​പ​െൻറ്​ ചെയ്​തിട്ടുണ്ട്​. ജയിലിനുള്ളിൽ ഇത്തരമൊരു സംഭവം നടന്നത്​ ഞെട്ടിപ്പിച്ചെന്നും സംഭവത്തി​​െൻറ ഉത്തരവാദികൾക്കെതിരെ ശക്​തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറഞ്ഞു.

ബജ്​രംഗിക്ക്​ വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലിൽ ഇയാളെ കൊലപ്പെടുത്താൻ ഗുഢാലോചന നടക്കുന്നുണ്ടെന്നും ബംജ്​രംഗിയുടെ ഭാര്യ മുഖ്യമന്ത്രിയോട്​ നേരത്തെ പരാതിപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more