1 GBP = 103.95

മുകിരപ്പുഴയിൽ മനുഷ്യന്‍റെ ശരീരഭാഗം കണ്ടെത്തി

മുകിരപ്പുഴയിൽ മനുഷ്യന്‍റെ ശരീരഭാഗം കണ്ടെത്തി

തൊടുപുഴ: ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുകിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്റെ ശരീര ഭാഗം കണ്ടെടുത്തു. ഒരുകാലാണ് പുഴയോട് ചേര്‍ന്ന് കിടക്കുന്നതായി കണ്ടെത്തിയത്. വെള്ളത്തുവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കുഞ്ചിതണ്ണി ഗവ. സ്‌കൂളിന് താഴ്ഭാഗത്തായിട്ടുള്ള പുഴയിലാണ് മനുഷ്യന്റെ കാല് മാത്രമായി കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെ സമീപവാസിയായ തോമസ്സും ഭാര്യയും പുല്ലുചെത്തുന്നതായി ആറിന്റെ തീരത്തെത്തിയപ്പോളാണ് മനുഷ്യന്റെ കാല് കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരമറിയിട്ടു. വിവരം അറിഞ്ഞ് വെള്ളത്തുവല്‍ എസ് ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.

സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. മാന്‍ മിസ്സിംഗ് കേസുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ ആറ്റുകാട്ടില്‍ നിന്നും മണികണ്ഠന്റെ മകള്‍ വിജിയേയും, ഒന്നരയാഴ്ച്ചമുമ്പ് പള്ളിവാസല്‍ എട്ടാം വാര്‍ഡ് പവ്വര്‍ ഹൗസ്സിലുള്ള പൂങ്കുടിയില്‍ ശിവരാമന്റെ മകള്‍ സന്ധ്യയേയും കാണാതായിരുന്നു. ഇത് സംബന്ധിച്ച പരാതിയും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീര ഭാഗം എന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ശരീരഭാഗം തിരച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശരീരഭാഗം ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more