1 GBP = 103.92

മുംബൈയിൽ വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു വൻ തട്ടിപ്പ്; നാന്നൂറോളം പേരിൽ നിന്ന് പാസ്‌പോർട്ടും നാല് കോടി രൂപയുമായി ഏജന്റ് മുങ്ങി

മുംബൈയിൽ വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു വൻ തട്ടിപ്പ്; നാന്നൂറോളം പേരിൽ നിന്ന് പാസ്‌പോർട്ടും നാല് കോടി രൂപയുമായി ഏജന്റ് മുങ്ങി

മുംബൈ: വിദേശത്തേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ് പാസ്പോർട്ട് വാങ്ങിയ ഏജൻസി നാനൂറോളം ആളുകളെ കബളിപ്പിച്ചു. നവി മുംബൈയിലെ കോപ്പർ ഖൈർനിലുള്ള ലൈൻ മറൈൻ ആൻഡ് ഓഫ്ഷോർ പ്രൈവറ്റ് ലിമിറ്റഡ് ആണ് നാനൂറോളം ആളുകളുടെ പാസ്പോർട്ടും അവരിൽ നിന്ന് വിവിധ സമയങ്ങളിലായി വാങ്ങിയ നാലുകോടിയോളം രൂപയുമായി മുങ്ങിയത്. ഓസ്ട്രേലിയ, കാനഡ എന്നീ സ്ഥലങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

വിവിധ ഘട്ടങ്ങളിലായി 1, 20, 000 രൂപയാണ് ഒരാളിൽ നിന്ന് തട്ടിയെടുത്തത്. ജനുവരി മുതലാണ് ഈ ഏജൻസി ആളുകളെ വിദേശരാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട് ചെയ്തു തുടങ്ങിയത്. മെഡിക്കൽ ഉൾപ്പെടെയുള്ളത് ഉദ്യോഗാർഥികൾ പൂർത്തിയാക്കിയിരുന്നു. കരാർ ഒപ്പു വെയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂൺ അവസാനത്തോടെ വിദേശത്തേക്ക് പോകാമെന്നും ആ സമയത്ത് മുംബൈയിൽ എത്താനുമായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. എന്നാൽ, വിദേശത്തേക്ക് പോകാനായി ആളുകൾ എത്തിയപ്പോൾ ഏജൻസി കമ്പനിയുടെ പൊടി പോലും കണ്ടില്ല.

നാനൂറോളം ആളുകളുടെ പാസ്പോർട്ടും നാലുകോടി രൂപയുമായാണ് ലൈൻ മറൈൻ ആൻഡ് ഓഫ്ഷോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയായ സാജിദ് ഖാൻ മുങ്ങിയത്. ഇയാളോടാപ്പം, എച്ച് ആർ മാനേജർ ആയിരുന്ന അവന്തിക എന്ന യുവതിയെയും കാണാതായി. എന്നാൽ, എച്ച് ആർ ആയി വന്ന യുവതിയുടെ പേരും വിശദാംശങ്ങളും വ്യാജമായിരുന്നു. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സമാനമായ കേസിൽ നേരത്തെയും ഈ യുവതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കബളിപ്പിക്കപ്പെട്ടവരിൽ നൂറിലധികം ആളുകൾ മലയാളികളാണ്. കൂടാതെ,തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, ഛത്തിസ്ഗഡ്, ഒറീസ, പഞ്ചാബ്, ഗുജറാത്ത്, ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കബളിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മിക്കവരും ആത്മഹത്യയുടെ മുനമ്പിലാണെന്ന് കബളിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെട്ട ഷെറി മാത്യു പറഞ്ഞു. മുംബൈയിലെ കോപ്പർ ഖൈർനിലുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും ഷെറി ന്യൂസ് 18 നോട് പറഞ്ഞു. വസ്തുവും വീടും പണയം വെച്ച് എത്തിയവരാണ് ഭൂരിഭാഗവും ആളുകൾ. അതുകൊണ്ടു തന്നെ പണം മടക്കി കിട്ടിയില്ലെങ്കിൽ അത് അവരുടെ വൻ ജീവിതപ്രതിസന്ധിക്ക് കാരണമാകും. ഭൂരിഭാഗം ആളുകളും വിദേശത്തേക്ക് പോകാനായി മുംബൈയിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഇനിയും എത്താത്തവരോട് മുംബൈയ്ക്ക് പുറപ്പെടേണ്ട എന്നു പറഞ്ഞതായും ഷെറി മാത്യു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more