1 GBP = 103.12

ദുരന്തനിവാരണത്തിനായി കേരളത്തിലേക്ക് തിരിച്ച കോസ്ററ്ഗാർഡിന്റെ കപ്പലിൽ അവശ്യ സാധനങ്ങൾ കയറ്റി വിട്ട് മുംബൈ മലയാളികളും

ദുരന്തനിവാരണത്തിനായി കേരളത്തിലേക്ക് തിരിച്ച കോസ്ററ്ഗാർഡിന്റെ കപ്പലിൽ അവശ്യ സാധനങ്ങൾ കയറ്റി വിട്ട് മുംബൈ മലയാളികളും

കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ മുംബൈ മലയാളികളും. കേരളത്തിലേക്ക് രക്ഷാപ്രവർത്തനത്തിനായി വരുന്ന കോസ്റ്റ്ഗാർഡിന്റെ കപ്പലിൽ പരമാവധി അവശ്യസാധനങ്ങൾ എത്തിക്കാനാണ് തീരുമാനം. ലോകകേരളസഭാ അംഗങ്ങളും വിവിധ മലയാളി സമാജങ്ങളും സംഘടനകളും വ്യക്തികളും നടത്തിയ സമാഹരണം അന്തിമഘട്ടത്തിലാണ്.

മുംബൈയിലെ മൂന്നു സംഭരണ കേന്ദ്രങ്ങളില്‍ സാധന സാമഗ്രികള്‍ വന്‍തോതില്‍ എത്തിച്ചു കഴിഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ലോഡ് താങ്ങാനുള്ള കപ്പലിന്റെ പരിമിതി മാത്രമാണ് കൂടുതല്‍ സഹായത്തിന് തടസമാവുകയെന്ന് മുംബൈ മലയാളിയായ സിബി പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മുംബൈയിലെ മലയാളി സമാജങ്ങളെല്ലാം ഓണാഘോഷം റദ്ദാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പിരിവുകളും നടക്കുകയാണ്.

കോര്‍പറേറ്റ് സഹായം ലഭ്യമാക്കാന്‍ നിരവധി കോര്‍പറേറ്റുകള്‍ക്ക് കത്തെഴുതപ്പെട്ടിട്ടുണ്ട്. അവശ്യമരുന്നുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മരുന്നുകമ്പനികള്‍ക്ക് എഴുതിയതിന്റെ അടിസ്ഥാനത്തില്‍ ഗ്‌ളെന്‍മാര്‍ക്ക് സൗജന്യമായി കുറേ മരുന്നുകള്‍ നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഒന്നുകില്‍ മുംബൈയിലോ അല്ലെങ്കില്‍ കോഴിക്കോടോ എത്തിക്കും. മുങ്ങിത്താഴുന്ന കേരളത്തിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മുംബൈയിലെ മുഖ്യതെരുവുകളില്‍ പ്രമുഖ അഡ്വെര്‍ട്ടൈസിങ് കമ്പനി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഐ.ടി കമ്പനികള്‍ ജീവനക്കാരില്‍ നിന്ന് പണപ്പിരിവ് തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു കോടി രൂപ അടിയന്തിര സഹായമായി അനുവദിച്ചേക്കും. രണ്ടു ലക്ഷം ഭക്ഷണപ്പൊതികളും എത്തിച്ചേക്കും. പ്രമുഖ ചാനലുകള്‍ കേരളപ്രളയം മുഖ്യവാര്‍ത്തയാക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more