1 GBP = 103.17
breaking news

മുംബൈയിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; രണ്ടുമരണം, 70 പേരെ രക്ഷ​പ്പെടുത്തി

മുംബൈയിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; രണ്ടുമരണം, 70 പേരെ രക്ഷ​പ്പെടുത്തി

മുംബൈ: നഗരത്ത​ിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുമരണം. മുംബൈയിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ്​ അപകടം.

വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ്​ സംഭവം. 70ൽ അധികം രോഗികൾ ഈ സമയം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. തീ പടർന്നതോടെ രോഗികളെയെല്ലാം ആശുപത്രിയിൽനിന്ന്​ പുറത്തെത്തിച്ചു. രണ്ട​ുപേർ മരിച്ചതായും അധികൃതർ അറിയിച്ചു. 

തീ അണക്കാനായി 22ഓളം ഫയർ എൻജിനുകളാണ്​ സ്​ഥലത്തെത്തിയത്​. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

70 കോവിഡ്​ രോഗികളിൽ 30പേരെ മുളുന്ദ് ജം​േബാ സെന്‍ററിലേക്കും മൂന്നുപേരെ ഫോർട്ടിസ്​ ആശുപത്രിയിലേക്കുമാണ്​ മാറ്റിയതെന്ന്​ ​മുതിർന്ന ഡോക്​ടർ പറഞ്ഞു. 

ആദ്യമായാണ്​ ഒരു മാളിൽ ആശുപത്രി കാണുന്നതെന്നും ഇത്​ ഗുരുതരമായ സംഭവമാണെന്നും മുംബൈ മേയർ കിശോരി പെഡ്​നേകർ പറഞ്ഞു. ഏഴു രോഗികൾ വെന്‍റിലേറ്ററിലാണ്​. 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാൻ ഉത്തരവിട്ടതായും മേയർ പറഞ്ഞു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. മുംബൈ നഗരത്തിലാണ്​ ഇതിൽതന്നെ ഏറ്റവും കുടുതൽ രോഗികൾ. വ്യാഴാഴ്​ച 5504 പേർക്കാണ്​ മുംബൈയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more