1 GBP = 103.12

പൂക്കള്‍ താഴെ വീണെന്ന് പറഞ്ഞത് പാലം താഴെ വീണെന്ന് കേട്ടു ; 23 ജീവനുകള്‍ പൊഴിഞ്ഞത് ആ തിരക്കില്‍

പൂക്കള്‍ താഴെ വീണെന്ന് പറഞ്ഞത് പാലം താഴെ വീണെന്ന് കേട്ടു ; 23 ജീവനുകള്‍ പൊഴിഞ്ഞത് ആ തിരക്കില്‍

മനപൂര്‍വ്വമല്ലെങ്കിലും ആ പൂ കച്ചവടക്കാരന്റെ വാക്കുകളാണ് 23 പേരുടെ ജീവനെടുത്തത്.മുംബൈ എള്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിലാകാന്‍ കാരണം യാത്രക്കാരുടെ തെറ്റിദ്ധാരണ.പൂക്കള്‍ താഴെ വീണു (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നിലവിളിച്ചത് പാലം താഴെ വീണു (പൂല്‍ ഗിര്‍ ഗയാ) എന്നാണു യാത്രക്കാര്‍ തെറ്റിദ്ധരിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്‍കി.

പാലം തകര്‍ന്നെന്ന് കരുതി എല്ലാവരും ജീവ രക്ഷാര്‍ത്ഥം പാഞ്ഞു.തിക്കും തിരക്കുമുണ്ടായതോടെ വലിയ അപകടം സംഭവിച്ചു.തിക്കിലും തിരക്കിലും 23 പേരാണ് മരിച്ചത്.30 ലേറെ പേര്‍ക്ക് പരിക്കേറ്റു.സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ പൂക്കള്‍ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്.കച്ചവടക്കാരന്‍ പറഞ്ഞത് യാത്രക്കാര്‍ തെറ്റായി കേട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

പാലം തകര്‍ന്നെന്ന് കരുതി പരിഭ്രാന്തരായി രക്ഷപ്പെടാന്‍ നോക്കിയപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. ഏതായാലും ഇതാണോ യഥാര്‍ത്ഥ കാരണമെന്നും പരിശോധിച്ചു വരികയാണ് . അന്വേഷണം പുരോഗമിക്കുകയാണ് .അപകടത്തില്‍പ്പെട്ടവരുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നുണ്ട് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more