1 GBP = 104.21
breaking news

യുഎഇ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസക്ക് വൻ ഡിമാൻഡ്; മാതാപിതാക്കളുടെ സന്ദർശനം എളുപ്പമായെന്ന് പ്രവാസികൾ

യുഎഇ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസക്ക് വൻ ഡിമാൻഡ്; മാതാപിതാക്കളുടെ സന്ദർശനം എളുപ്പമായെന്ന് പ്രവാസികൾ

എന്താണ് യുഎഇയിലെ പരിഷ്കരിച്ച മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ?

യുഎഇയിലെ (UAE visa reforms) വിസാ പരിഷ്കാരങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് പ്രവാസികൾ. അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലൂടെ (multiple-entry tourist visa) മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. ”ഇത് ഞങ്ങൾക്ക് ജീവിതം വളരെ എളുപ്പമാക്കി. എന്റെ മാതാപിതാക്കൾ മുൻപ് ഇവിടെയാണ് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ഇവിടെയാണ് വളർന്നത്. ഞാനും എന്റെ സഹോദരിമാരും ഇപ്പോഴും ഇവിടെത്തന്നെയാണ് താമസിക്കുന്നത്. മാതാപിതാക്കൾ ഇപ്പോൾ സ്വദേശത്താണെങ്കിലും പലപ്പോഴും ഇവിടെ വന്നു പോകാറുണ്ട്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ തവണയും വിസിറ്റിങ്ങ് വിസ എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ”, അബുദാബി നിവാസിയായ തന്യ ഇല്യാസ് ഖലീജ് പറഞ്ഞു.

ഈ വർഷം മാതാപിതാക്കൾക്കായി അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ എടുക്കാൻ തന്നെയാണ് തന്യ തീരുമാനിച്ചിരിക്കുന്നത്. ”എല്ലാ ഡോക്യുമെന്റേഷനുകളും ഓൺലൈനിലായിരുന്നു. നടപടി ക്രമങ്ങളെല്ലാം വളരെ എളുപ്പവുമാണ്. ബാങ്ക് ബാലൻസും താമസത്തിനുള്ള ഇൻഷുറൻസും ഞങ്ങൾ ഇവിടുത്തെ താമസക്കാരാണെന്നതിന്റെ തെളിവും കാണിക്കേണ്ടതുണ്ട്”, തന്യ കൂട്ടിച്ചേർത്തു.

അബുദാബിയിൽ താമസിക്കുന്ന ജിഷാം ലത്തീഫും മാതാപിതാക്കൾക്കായി മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. “ഞങ്ങൾ മൂന്ന് സഹോദരന്മാരാണ്. എല്ലാവരും യുഎഇയിൽ തന്നെയാണ് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. മാതാപിതാക്കൾ ഇടക്കിടെ ഇവിടെ വരാറുണ്ട്. ഈ വിസ കാര്യങ്ങൾ ലളിതമാക്കി. ഡോക്യുമെന്റേഷനും മറ്റു നടപടി ക്രമങ്ങളുമെല്ലാം വളരെ ലളിതമായിരുന്നു.”, ജിഷാം ലത്തീഫ് പറഞ്ഞു. “

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more