1 GBP = 103.14

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു, പെരിയാറിന്റെ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു, പെരിയാറിന്റെ തീരത്ത് ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനാൽ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്. ‍ മുല്ലപ്പെരിയാര്‍ ഡാമി​​​​െൻറ ജലനിരപ്പ്​ 140 കവിഞ്ഞതോടെ സ്പിൽവേ ഷട്ടർ  ഷട്ടറുകൾ തുറന്നു. പുലർച്ചെ 2.30ഒാടെ ജലനിരപ്പ് 140 അടിയായി ഉയർന്നതോടെയാണ്  അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധിക ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത്. വൈദ്യുതി ഉൽപാദനത്തിനും മറ്റുമായി നിലവിൽ പരമാവധി അളവായ 2300 ക്യൂബിക് അടി വെള്ളം തമിഴ്നാട് എടുക്കുന്നുണ്ട്. ഇതിന് പുറമെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. 13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണം ഒരടി വീതമാണ് താഴ്ത്തിയത്.

പിന്നീട്​ രണ്ടു ഷട്ടറുകൾ അടച്ചു. പത്തു ഷട്ടറുകൾ ഒരടിയാണ്​ ഉയർത്തിയിരിക്കുന്നത്​. മുല്ലപെരിയാറിലെ സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളം വള്ളക്കടവ്, വണ്ടിപെരിയാർ ചപ്പാത്ത്, ഉപ്പുതറ വഴി 35 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജലസംഭരണിയിൽ എത്തിച്ചേരും. തുടർന്ന് ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബികടലിൽ വെള്ളം പതിക്കും. ഷട്ടറുകൾ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നുമാണ്​ ജനങ്ങളെ മാറ്റിയത്​. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. സര്‍ക്കാരി​​​​െൻറ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കാറ്റും മഴയും ശക്​തമായ സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർവീസ് നിർത്തിവച്ചു. രണ്ട് മണിവരെയാണ്​ സർവീസ്​ നിർത്തിവെച്ചത്​. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.

അതിനിടെ, ജലനിരപ്പ് 2390.06 അടിയായ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു. സെക്കന്‍റിൽ ഏഴര ലക്ഷം ലിറ്ററായാണ് ഉയർത്തിയത്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണ ശേഷി 2403 അടിയാണ്. ഇടമലയാർ അണക്കെട്ടിന്‍റെ സംഭരണശേഷി പരമാവധി അളവായ 169 മീറ്റർ മറികടന്നു. കൊല്ലം ജില്ലയിലെ തെൻമല അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈകീട്ട് ഏഴു മണിയോടെ മൂന്ന് ഷട്ടറുകളും 60 സെന്‍റീമീറ്ററിൽ നിന്ന് 75 സെന്‍റീമീറ്ററിലേക്ക് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ അണക്കെട്ടിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more