മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജലനിരപ്പ് 139 അടിയാക്കി നിയന്ത്രിച്ച് നിര്‍ത്താമെന്നാണ് ഇപ്പോള്‍ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം, എങ്ങനെയാണ് നിലവിലെ വെള്ളം കുറയ്ക്കുക എന്നോ, അത് എപ്പോള്‍ നടപ്പാക്കുമെന്നോ ഉള്ള വ്യക്തത കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേസ് സുപ്രീംകോടതി 24ലേക്ക് ഇപ്പോള്‍ മാറ്റി വെച്ചിട്ടുണ്ട്. അതിന് മുന്‍പായി കേരളവും തമിഴ്നാടും ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതായത് മുല്ലപ്പെരിയാറില്‍ നിലവിലുള്ള സാഹചര്യം തുടരുമെങ്കിലും ജലനിരപ്പ് ഭാവിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. തങ്ങളാല്‍ കഴിയുന്ന തരത്തില്‍ വൈഗ അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി കൊണ്ട് പോകുന്നുണ്ടെന്ന് തമിഴ്നാട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളിലൂടെ പരമാവധി ജലം പുറത്തേക്ക് ഒഴുക്കി കളയുന്നുണ്ട്. തമിഴ്നാട് സ്പില്‍വേ വഴിയും വെള്ളം കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനാല്‍ പ്രദേശത്ത് റിയല്‍ടൈം നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ രക്ഷാപ്രവര്‍ത്തന ശ്രമങ്ങളെ സുപ്രീംകോടതി അഭിനന്ദിക്കുകയും അണക്കെട്ടിന്റെ സുരക്ഷയില്‍ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ടെന്നും കോടതി അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു.
click on malayalam character to switch languages