1 GBP = 104.05

മുഗാബയെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കി: സിംബാബ്‌വെ രാഷ്ട്രീയത്തിൽ വഴിത്തിരിവ്

മുഗാബയെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കി: സിംബാബ്‌വെ രാഷ്ട്രീയത്തിൽ വഴിത്തിരിവ്

ഹാരാരെ: വീട്ടുതടങ്കലിലാക്കിയിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ വിസമ്മതിച്ച റോബർട്ട് മുഗാബയെ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ നിന്ന് പുറത്താക്കി. മുൻ വൈസ് പ്രസിഡന്റ് എമേഴ്സൺ നൻഗാഗ്വയാണ് പാർട്ടിയുടെ പുതിയ അദ്ധ്യക്ഷൻ. ഇതോടെ 37 വർഷം നീണ്ട് നിന്ന മുഗാബ യുഗത്തിനാണ് അന്ത്യം കുറിച്ചത്.
മുഗാബയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സെെന്യം വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എമേഴ്സൺ നൻഗാഗ്വയെ പ്രസിഡന്റ് മുഗാബെ പുറത്താക്കിയതോടെയാണ് ഭരണത്തിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇതോടൊപ്പം പാർട്ടി വനിതാവിഭാഗം അദ്ധ്യക്ഷ പദവി സ്ഥാനത്ത് നിന്ന് മുഗാബയുടെ ഭാര്യ ഗ്രേസിനെയും ഒഴിവാക്കിയിട്ടിണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രേസിനെ നിയമിക്കാൻ മുഗാബെ ശ്രമം നടത്തിയിരുന്നു.

മുഗാബയെ അട്ടിമറിയിലൂടെ വീട്ടു തടങ്കലിലാക്കിയതിനെ അനുകൂലിച്ച് നിരവധി പോസ്‌റ്ററുകളും പ്രക‌ടനങ്ങളും രാ‌‌ജ്യത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. 37 വ‌ർഷമായി ഭരണത്തിൽ തുടരുന്ന അധികാര മോഹിയെ പുറത്താക്കിയതിന്റെ സന്തോഷത്തിലാണ് രാജ്യം. ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരിയാണ് മുഗാബെ. 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത് മുതൽ സിംബാബ്‍വെയുടെ പ്രസിഡന്റാണ്.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more