1 GBP = 103.95

37 വർഷത്തെ ഏകാധിപത്യ ഭരണത്തിന് തിരശീല വീണു; മുഗാബെ രാജി വച്ചു

37 വർഷത്തെ ഏകാധിപത്യ ഭരണത്തിന് തിരശീല വീണു; മുഗാബെ രാജി വച്ചു

ഹരാരെ: 1980നുശേഷം ആഫ്രിക്കൻ രാജ്യമായ സിംബാബ്​വെയിൽ അധികാരത്തി​​െൻറ എല്ലാമായിരുന്ന ഏകാധിപതി റോബർട്ട്​ മുഗാബെ രാജിവെച്ചു. അദ്ദേഹത്തിനെ ഇംപീച്ച്​ ചെയ്യാൻ പാർലമ​െൻറി​​െൻറ സംയുക്​ത സമ്മേളനം നടക്കുന്നതിനിടെയാണ്​ 93കാരനായ പ്രസിഡൻറി​​െൻറ അപ്രതീക്ഷിത രാജിയുണ്ടായത്​. സ്​പീക്കർ ജേക്കബ്​ മുബെൻഡ മുഗാബെയുടെ രാജിക്കത്ത്​ വായിച്ചപ്പോൾ പാർലമ​െൻറംഗങ്ങൾ കരഘോഷം മുഴക്കി. ഇംപീച്ച്​മ​െൻറ്​ നടപടി പുരോഗമിക്കെ പാർലമ​െൻറിനുപുറത്ത്​ മുഗാബെക്കെതിരെ അലയടിച്ചിരുന്ന പ്രതിഷേധവും പെ​െട്ടന്ന്​ ആഹ്ലാദാരവത്തിന്​ വഴിമാറി. റോഡിലെങ്ങും കാറുകൾ ഉച്ചത്തിൽ ഹോൺ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചും ജനങ്ങൾ മുഗാബെയുടെ രാജി ആഘോഷിച്ചു.

ഭരണഘടന ദുരുപയോഗം ചെയ്​ത്​ ഭാര്യ ഗ്രേസിന്​​ അധികാരം കൈമാറാൻ മുഗാബെ നടത്തിയ നീക്കത്തെതുടർന്ന്​ കഴിഞ്ഞയാഴ്​ച പട്ടാളം അദ്ദേഹത്തെ അധികാരഭ്രഷ്​ടനാക്കിയിരുന്നു. എന്നാൽ, പ്രസിഡൻറ്​പദമൊഴിയാൻ മുഗാബെ തയാറായിരുന്നില്ല. ഇതിനിടെയാണ്​ പാർല​െമൻറി​​െൻറ ഇരുസഭകളും ഇംപീച്ച്​മ​െൻറ്​ നടപടി തുടങ്ങിയത്​. ‘‘ഞാൻ റോബർട്ട്​ ഗബ്രിയേൽ മുഗാ​െബ, സിംബാബ്​വെ ഭരണഘടനയുടെ 96ാം വകുപ്പനുസരിച്ച്​ എ​​െൻറ രാജി സമർപ്പിക്കുന്നു. ഉടൻ പ്രാബല്യത്തിൽ വരുംവിധം…’’ എന്നാണ്​ അദ്ദേഹം രാജിക്കത്തിൽ എഴുതിയത്​.

മുഗാബെയുടെ സ്​ഥാനത്യാഗത്തോടെ 37 വർഷത്തെ ഏകാധിപത്യഭരണത്തിനാണ്​ രാജ്യത്ത്​ തിരശ്ശീല വീഴുന്നത്​. 1980ൽ ബ്രിട്ടനിൽ നിന്ന്​ സ്വാതന്ത്ര്യം നേടിയ സിംബാബ്​വെ ഇതുവരെ മറ്റൊരു ഭരണാധികാരിയെയും അതി​​െൻറ തലപ്പത്ത്​ കണ്ടിട്ടില്ല. മുഗാബെ തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും രാഷ്​ട്രീയഎതിരാളികളെ അക്രമം കൊണ്ട്​ അമർച്ച ചെയ്യുന്നതായിരുന്നു ശൈലി. സ്വന്തം പദവി സംരക്ഷിക്കാൻ ഒരു രാജ്യത്തെ തകർത്ത ഭരണാധികാരിയെന്ന കുപ്രസിദ്ധിയും മുഗാബെക്കുണ്ട്​. അതേസമയം, വെള്ളക്കാരെ രാജ്യത്തുനിന്ന്​ കെട്ടുകെട്ടിച്ച സ്വാതന്ത്ര്യനായകനെന്ന പരിവേഷവും ചിലർ അദ്ദേഹത്തിന്​ കൽപിക്കുന്നു. നിലവിൽ പണപ്പെരുപ്പം കുമിഞ്ഞുകൂടി വൻ സാമ്പത്തികതകർച്ചയാണ്​ രാജ്യം അഭിമുഖീകരിക്കുന്നത്​.1980ലേതി​െനക്കാൾ സിംബാബ്​വെ ജനത 15 ശതമാനം കൂടുതൽ ദാരിദ്ര്യത്തിലേക്ക്​ കൂപ്പുകുത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more