1 GBP = 103.75
breaking news

ദൈവദാസൻ മാർ ഈവാനിയോസ് ഓർമ്മ ആചരണവും, അനുസ്മരണ പദയാത്രയും…

ദൈവദാസൻ മാർ ഈവാനിയോസ് ഓർമ്മ ആചരണവും, അനുസ്മരണ പദയാത്രയും…
ജോൺസൺ ജോസഫ് (സെക്രട്ടറി)
ലണ്ടൻ:- മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവും പുനരൈക്യ ശില്പിയുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ
ഓർമ്മപ്പെരുന്നാൾ യുകെയിലെ മലങ്കര കത്തോലിക്കാ സഭാ മിഷൻ കേന്ദ്രങ്ങളിൽ വിവിധ തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ  പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ 1953 ജൂലൈ 15ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാ മേലദ്ധ്യക്ഷനായിരുന്നു. സഭയിൽ ദൈവദാസനായി വണക്കപ്പെടുന്നു.വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നാമകരണ നടപടികൾ റോമിൽ നടന്ന് വരുന്നു.
മലങ്കര സഭയുടെ സൂര്യതേജസായിരുന്ന ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ യുകെയിലെ വിവിധ മലങ്കര സഭാ മിഷൻ സെൻററുകൾ കേന്ദ്രീകരിച്ചാണ് നടത്തപ്പെടുക. പൊതുവായ ശുശ്രൂഷകൾ ഐൽസ്ഫോർഡ്, ഷെഫീൽഡ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
ജൂലൈ 22 ഞായറാഴ്ച യു കെയിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ഐൽസ്ഫോർഡ് സെൻററിൽ മലങ്കര സഭാ മക്കൾ  ഒന്നിച്ച് കൂടും. ഭക്തി സാന്ദ്രമായ പദയാത്രയിൽ കാവിവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ പങ്ക് ചേരും. ചരിത്രമുറങ്ങുന്ന മണ്ണിലൂടെ കിഴക്കിന്റെ ന്യൂമാൻ എന്നറിയപ്പെടുന്ന ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സ്മരണ പുതുക്കി ദൈവജനം വള്ളിക്കുരിശുമേന്തി നടന്ന് നീങ്ങും.ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പദയാത്രക്ക് ശേഷം വിശുദ്ധ കുർബാനയും അനുസ്മരണ സമ്മേളനവും നടത്തപ്പെടും. സഭാ
കോഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം  നൽകും.
ജൂലൈ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഫീൽഡ് സെന്റ്. പാട്രിക് ദേവാലയം കേന്ദ്രീകരിച്ച് അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു. സെന്റ്.തോമസ് മൂർ ദേവാലയത്തിൽ നിന്നും രണ്ട് മണിക്ക് പദയാത്രയ്ക്ക്  തുടക്കം കുറിക്കും. ഷെഫീൽഡിന്റെ പാതയോരത്ത് കൂടി വള്ളിക്കുരിശേന്തി കാവി പുതച്ച് ജപമാല രഹസ്യങ്ങൾ ഉരുവിട്ട് നീങ്ങുന്ന സംഘത്തിന് സെൻറ്.പാട്രിക് ദേവാലയത്തിൽ ഊഷ്മള സ്വീകരണം നൽകും. തുടർന്ന വിശുദ്ധ കുർബാനയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഷെഫീൽഡിലെ സെന്റ്. പീറ്റേഴ്സ് മലങ്കര മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് സഭയുടെ യുകെ കോഡിനേറ്റർ ഫാ. തോമസ്  മടുക്കമൂട്ടിൽ, ചാപ്ലിയൻമാരായ  ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ.ജോൺ അലക്സ് എന്നിവർ നേതൃത്വം കൊടുക്കുന്നതാണ്.
ജോൺസൺ ജോസഫ് (സെക്രട്ടറി)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more