1 GBP = 103.81

ബ്രിട്ടനിൽ നേഴ്‌സിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പതിനേഴ് വർഷം തടവ്; വിധിപ്രസ്താവിച്ച ജഡ്ജിക്കെതിരെ 19കാരനായ പ്രതിയുടെ അസഭ്യവർഷവും വധഭീഷണിയും

ബ്രിട്ടനിൽ നേഴ്‌സിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പതിനേഴ് വർഷം തടവ്; വിധിപ്രസ്താവിച്ച ജഡ്ജിക്കെതിരെ 19കാരനായ പ്രതിയുടെ അസഭ്യവർഷവും വധഭീഷണിയും

ലണ്ടൻ: ലണ്ടനിലെ ഹൈ വൈകോമ്പിൽ കഴിഞ്ഞ വര്ഷം ജൂൺ മൂന്നിനാണ് മിസ് റാൻഡ് എന്ന ഡിമൻഷ്യ നേഴ്‌സിന് ദാരുണാന്ത്യമുണ്ടായത്. മകളുടെ കല്ലറയിൽ പോയി മടങ്ങുന്ന വഴി വഴിയിലെ ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന, റാൻഡിന് സമീപം രണ്ടു യുവാക്കൾ നടന്ന അടിപിടിയിലാണ് അപകടം നടന്നത്. പ്രതിയായ സെനെറൽ വെബ്സ്റ്റർ എന്ന പത്തൊൻപത് കാരന്റെ കയ്യിലുണ്ടായിരുന്ന ആസിഡ് കന്നാസിന്റെ മൂടി തുറന്ന് മിസ് റാണ്ടിന്റെ തല വഴി പതിക്കുകയായിരുന്നു. വെബ്സ്റ്റർ വഴക്കുണ്ടാക്കിയ മറ്റേ യുവാവിനെ ആക്രമിക്കാൻ കരുതിക്കൂട്ടി കൊണ്ട് വന്നതായിരുന്നു ആസിഡ് അടങ്ങിയ കന്നാസ്. പോലീസെത്തി ഇയ്യാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയിലാക്കിയ മിസ് റാൻഡ് ഒൻപത് ദിവസങ്ങൾക്ക് ശേഷം സെപ്റ്റിസീമിയ വന്ന് കൊല്ലപ്പെടുകയായിരുന്നു. ഇന്നലെ റെഡ്‌ഡിങ് ക്രൗൺ കോർട്ടിലാണ് ഇയ്യാൾക്കെതിരെയുള്ള വിധിപ്രസ്താവം നടന്നത്. കൊലപാതകം നടത്തിയതിന് ഇയ്യാൾക്ക് പതിനേഴു വർഷമാണ് ജഡ്ജി തടവ് ശിക്ഷ വിധിച്ചത്. വിധി കേട്ടയുടനെ ഇയ്യാൾ ജഡ്ജിയെ അസഭ്യം പറയുകയായിരുന്നു. കൂടാതെ ഭീഷണിയും, താൻ പുറത്തിറങ്ങുമ്പോൾ നിങ്ങളാരും ജീവിച്ചിരിപ്പുണ്ടാകില്ല എന്ന് പറഞ്ഞായിരുന്നു വധഭീഷണി മുഴക്കിയത്.

കോടതിയിൽ ശിക്ഷാ വിധി കേൾക്കാൻ മിസ് റാണ്ടിന്റെ കുടുംബാംഗങ്ങൾ എല്ലാം തന്നെയെത്തിയിരുന്നു. മാർലോയിലെ സർ ആബെറി വാർഡ് കെയർ ഹോമിൽ നേഴ്സായാണ് റാൻഡ് ജോലി ചെയ്തിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more