1 GBP = 103.12

കൊവെൻട്രിയിൽ നിര്യാതനായ അരുണിന്റെ കുടുംബത്തിന് താങ്ങാകാൻ യുക്മ ചാരിറ്റി ഫൗണ്ടേഷനും കൊവെൻട്രി കേരള കമ്യൂണിറ്റിയും ആരംഭിച്ച ഫണ്ട് ശേഖരണം പുരോഗമിക്കുന്നു

കൊവെൻട്രിയിൽ നിര്യാതനായ അരുണിന്റെ കുടുംബത്തിന് താങ്ങാകാൻ യുക്മ ചാരിറ്റി ഫൗണ്ടേഷനും കൊവെൻട്രി കേരള കമ്യൂണിറ്റിയും ആരംഭിച്ച ഫണ്ട് ശേഖരണം പുരോഗമിക്കുന്നു

കൊവെൻട്രി: ജനുവരി 19 ന് നമ്മിൽ നിന്നും അകാലത്തിൽ വേർപിരിഞ്ഞ് പോയ കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ (33) കുടുംബത്തെ സഹായിക്കുവാൻ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും കൊവെൻട്രി കേരള കമ്യൂണിറ്റിയും ആരംഭിച്ച ഫണ്ട് ശേഖരണം പുരോഗമിക്കുന്നു.

തന്റെയും കുടുംബത്തിന്റെയും ഭാവി ശോഭനമാക്കുവാൻ, ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുകെയിലെത്തിയ അരുൺ തികച്ചും അപ്രതീക്ഷിതമായി വേർപിരിഞ്ഞതിന്റെ ആഘാതത്തിലാണ് ഭാര്യ ആര്യയും മൂന്ന് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളായ മുരളീധരൻ നായരും കുമാരി ശാന്തയും. യുകെയിലെത്തി ഒരു വർഷം മാത്രം പിന്നിട്ടപ്പോഴാണ് അരുണിന്റെ ആകസ്മിക വേർപാട്.

കൊവെൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിലെ ഐടിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അരുൺ രാത്രി നൈറ്റ് ഷിഫ്റ്റിന് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് കൊവെൻട്രിയിലെ വൈക്കൻ ക്രോഫ്റ്റിലെ വീടിന്റെ വാതിൽ പൊളിച്ച് തുറക്കുകയുമായിരുന്നു. തുടർന്നാണ് താമസസ്ഥലത്ത് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.

അരുണിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് യുക്മ നേതൃത്വവും കൊവെൻട്രി കേരള കമ്യൂണിറ്റിയും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭ്യർത്ഥനപ്രകാരം യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കുവാൻ ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more