1 GBP = 100.09

റൂണിയുടെ തീരുമാനം സന്തോഷകരമെന്നു ജോസേ മൗറീഞ്ഞോ

റൂണിയുടെ തീരുമാനം സന്തോഷകരമെന്നു ജോസേ മൗറീഞ്ഞോ

മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരാനുള്ള വെയ്ന്‍ റൂണിയുടെ തീരുമാനം സന്തോഷകരമെന്നു യുണൈറ്റഡ് പരിശീലകന്‍ ജോസേ മൗറീഞ്ഞോ. മാഞ്ചസ്റ്റര്‍ വിട്ട് ചൈനീസ് സൂപ്പര്‍ ലീഗില്‍ റൂണി കളിക്കുമെന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ വിട്ട് തല്‍ക്കാലം എങ്ങോട്ടേക്കുമില്ലെന്ന് റൂണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റൂണിയുടെ ഈ തീരുമാനം സന്തോഷകരമാണെന്നും ഞായറാഴ്ച സതാംപ്ടണെതിരേ നടക്കുന്ന ലീഗ് കപ്പ് ഫൈനലില്‍ റൂണി കളിക്കുമെന്നും ജോസേ പറഞ്ഞു.

പരിക്കിന്റെ പിടിയില്‍നിന്നു മുക്തനായ റൂണി ലീഗ് കപ്പ് ട്രോഫി നേടുന്നതിനായി ടീമിനൊപ്പം പോരാടുമെന്നും ജോസേ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more