1 GBP = 103.73
breaking news

തിരക്കേറിയ മോട്ടോർവേയായ എം 25ൽ അഞ്ചിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി ഇൻസുലെറ്റ് ബ്രിട്ടൻ പ്രവർത്തകർ; ഗതാഗതം തടസ്സപ്പെട്ടത് നാല് മണിക്കൂറോളം

തിരക്കേറിയ മോട്ടോർവേയായ എം 25ൽ അഞ്ചിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി ഇൻസുലെറ്റ് ബ്രിട്ടൻ പ്രവർത്തകർ; ഗതാഗതം തടസ്സപ്പെട്ടത് നാല് മണിക്കൂറോളം

ലണ്ടൻ: ഏറ്റവും തിരക്കേറിയ മോട്ടോർവേകളിൽ ഒന്നായ എം 25ൽ അഞ്ചിടങ്ങളിൽ കാലാവസ്ഥ വ്യതിയാന പ്രക്ഷോഭകരായ ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകർ മോട്ടോർവേ ഉപരോധിച്ചത് നാല് മണിക്കൂറോളം. ഹീത്രു എയര്പോര്ട്ടിലേക്കുള്ള പ്രധാന പാതയായ എം 25ൽ ഗതാഗതം സ്തംഭിച്ചതോടെ വലിയ പ്രതിസന്ധിയാണുണ്ടായത്. അതേസമയം M25- ന്റെ അഞ്ച് ജംഗ്ഷനുകൾ നാല് മണിക്കൂർ വരെ തടഞ്ഞ കാലാവസ്ഥാ വ്യതിയാന പ്രക്ഷോഭകരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ പരാജയവും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി. നിയമലംഘകരായ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ഇതിനകം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കെന്റിലെ സ്വാൻലി ജംക്ഷനിൽ ഒരു വാഹനമോടിക്കുന്നയാൾ സ്ലിപ്‌റോഡിൽ നിന്ന് ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകരെ പിടിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോട് വാഹനമോടിക്കുന്ന മറ്റൊരാൾ എന്തുകൊണ്ടാണ് നിങ്ങൾ അവരെ നീക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. എന്നാൽ നിയമലംഘകരെ മാറ്റുന്നതിനോ അറസ്റ്റ് ചെയ്ത് നീക്കുന്നതിനോ പോലീസ് മുതിർന്നിരുന്നില്ല.

സറെയിലെ ഗോഡ്‌സ്റ്റോണിന് സമീപം ജംക്ഷൻ സിക്സ്, ലണ്ടൻ ഹീത്രോ എയർപോർട്ടിന് സമീപം ജംക്ഷൻ14, ഹെർട്ട്ഫോർഡ്ഷയറിലെ കിംഗ്സ് ലാംഗ്ലിക്ക് സമീപം ജംക്ഷൻ 20, ഡാർട്ട്ഫോർഡ് ക്രോസിംഗിന് സമീപമുള്ള ജംക്ഷൻ എസെക്സിലെ പർഫ്ലീറ്റിന് സമീപം ജംക്ഷൻ 31 എന്നിവിടങ്ങളിൽ തടസ്സവും നീണ്ട ക്യൂവും കാണപ്പെട്ടിരുന്നു. നിയമപരമായ അധികാരമോ ഒഴികഴിവോ ഇല്ലാതെ ഒരു ബ്രിട്ടീഷ് റോഡ് തടസ്സപ്പെടുത്തുന്നത് 1980 ഹൈവേ ആക്ട് സെക്ഷൻ 137 പ്രകാരം പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. എന്നിട്ടും ഹീത്രോയ്ക്ക് സമീപമുള്ള എം 25 ജംഗ്ഷൻ 14, പ്രവർത്തകരെ അറസ്റ്റ് ചെയ്യാനും യുകെയിലെ ഏറ്റവും തിരക്കേറിയ മോട്ടോർവേയിൽ റോഡ് വീണ്ടും തുറക്കാനും നാല് മണിക്കൂർ സമയമാണ് വേണ്ടി വന്നത്.

കാലാവസ്ഥാ വ്യതിയാന പ്രവർത്തകരെ നേരിടാൻ പോലീസ് ഭയപ്പെടുന്നുവെന്ന് ആരോപിച്ച് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വിമർശകരെത്തിയിരുന്നു. പോലീസ് നിയമം നടപ്പാക്കുന്നില്ലെങ്കിൽ, അത് സ്വയം ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഹൈവേ തടയുന്നതിന് നിയമപരമായ അടിസ്ഥാനമില്ല. അത്തരം വിഡ്ഢിത്തരങ്ങൾക്ക് അടിയന്തിര സേവനങ്ങളും ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുയർന്നിരുന്നു.

കെന്റ്, സറെ, എസെക്സ്, ഹെർട്ട്ഫോർഡ്ഷയർ, മെട്രോപൊളിറ്റൻ പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഗതാഗതം നിയന്ത്രണവിധേയമാക്കിയത്. 60 പേർ അറസ്റ്റിലായെങ്കിലും പലരും രാവിലെ 8 മണിക്ക് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാൻ നാല് മണിക്കൂർ വേണ്ടി വന്നതിനെതിരെയാണ് രംഗത്തെത്തിയത്. പ്രതിഷേധം അസാധാരണമായി അപകടകരമായിരുന്നു, വാഹനമോടിക്കുന്നവർ അവരിൽ ചിലർ ചെറിയ കുട്ടികളുമായി മൂന്ന് മണിക്കൂർ വരെ ട്രാഫിക്കിൽ കുടുങ്ങി. ഹെർട്ട്ഫോർഡ്ഷയറിലെ കിംഗ്സ് ലാംഗ്ലിയിൽ M25 ന്റെ 20 ജംഗ്ഷനിൽ ഒരു സംഘത്തെ നീക്കം ചെയ്യാൻ ഡ്രൈവർമാർ ശ്രമിച്ചു. ഹെർട്ട്ഫോർഡ്‌ഷയർ പോലീസ് പിന്നീട് എത്തിയെങ്കിലും അവരെ ഉടൻ അറസ്റ്റ് ചെയ്യുന്നതിന് പകരം 50 ഓളം ഉദ്യോഗസ്ഥർ സംഘത്തിന് കാവൽ നിൽക്കുകയും വഴിതിരിച്ചുവിടുകയുമാണ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more