1 GBP = 104.19

മോട്ടോ ഇ40 ഇന്ത്യയിലെത്തി; 48 എംപി ക്യാമറ, വില പതിനായിരത്തിൽ താഴെ

മോട്ടോ ഇ40 ഇന്ത്യയിലെത്തി; 48 എംപി ക്യാമറ, വില പതിനായിരത്തിൽ താഴെ

സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ മോട്ടറോളയുടെ മോട്ടോ ഇ40 ഇന്ത്യയിലെത്തി. കുറഞ്ഞ വില തന്നെയാണ് പ്രധാന ആകർഷണം. മികച്ച റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് പ്രധാന ഫീച്ചർ. സുഗമമായ സ്ക്രോളിങ്ങിനും ആനിമേഷനുകൾ കാണാനും ഇത് സഹായിക്കുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള മോട്ടോ ഇ40 പ്രധാനമായും ഇന്ത്യൻ വിപണിയെയാണ് ലക്ഷ്യമിടുന്നത്.

മോട്ടോ ഇ40 കഴിഞ്ഞയാഴ്ച യൂറോപ്പിലാണ് ആദ്യമായി അവതരിപ്പിച്ചത്. പുതിയ ഫോണിന്റെ ഇന്ത്യൻ വില യൂറോപ്പിലേതിനേക്കാൾ വളരെ കുറവാണ്. 9499 രൂപയാണ് ഇന്ത്യയിലെ വില. ഈ വിലയിൽ നിരവധി ഫോണുകൾ ഇപ്പോൾ തന്നെ വിപണിയിലുണ്ട്. മോട്ടോ ഇ 40യുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,499 രൂപയാണ് വില.

കാർബൺ ഗ്രേ, പിങ്ക് ക്ലേ നിറങ്ങളിൽ വരുന്ന ഹാൻഡ്സെറ്റുകൾ ഒക്ടോബർ 17 ന് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. ബ്ലോട്ട്‌വെയർ ഇല്ലാതെ ആൻഡ്രോയിഡ് 11 പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട് ഫോണാണ് മോട്ടോറോള മോട്ടോ ഇ40. 720×1600 പിക്സൽ എച്ച്ഡി+ റെസലൂഷനുള്ള 6.5 ഇഞ്ച് മാക്സ് വിഷൻ ഐപിഎസ് ഡിസ്പ്ലേയാണ് സ്മാർട് ഫോണിലുള്ളത്. ഇതിന് 20:9  റേഷ്യോയും  90Hz റിഫ്രഷ് റേറ്റും ഉണ്ട്.

മോട്ടോ ഇ40 പവർ ചെയ്യുന്നത് ഒക്ടാകോർ യൂണിസോക്ക് ടി700 പ്രോസസറാണ്. ഫോണിൽ 1 ടിബി മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാൻ സാധിക്കും. മോട്ടോ ഇ40 ലെ ട്രിപ്പിൾ ക്യാമറകളിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു.

സെൽഫികൾക്കായി ഡിസ്പ്ലേയിലെ പഞ്ച്- ഹോളിനുള്ളിൽ 8 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസർ കാണാം. 10W ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more