1 GBP = 94.52

മദേഴ്സ് ഡേ സ്പെഷ്യൽ ലൈവുമായി പ്രശസ്ത സിനിമാ താരം മല്ലികാ സുകുമാരൻ, വയലിനിൽ വിസ്മയം തീർക്കാൻ മനോജ് ജോർജ്; വീ ഷാൽ ഓവർ കം ലൈവിൽ ഇന്ന് 2pm നും 5pm നും…

മദേഴ്സ് ഡേ സ്പെഷ്യൽ ലൈവുമായി   പ്രശസ്ത സിനിമാ താരം  മല്ലികാ സുകുമാരൻ, വയലിനിൽ വിസ്മയം തീർക്കാൻ മനോജ് ജോർജ്; വീ ഷാൽ ഓവർ കം ലൈവിൽ ഇന്ന് 2pm നും 5pm നും…
ജെയ്സൺ ജോർജ്
അതിജീവനത്തിന്റെ വഴികളിലൂടെ പുതു ജീവിതത്തിലേക്ക്‌ നടന്നു കയറിയവരാണ് പ്രവാസികൾ. ഈ കാലവും കടന്നു പോകും എന്ന സന്ദേശം മനുഷ്യ മനസ്സുകൾക്ക് പകർന്നു നല്കാൻ, കോവിഡ് എന്ന മഹാ മാരിയെയും നമ്മൾ അതിജീവിക്കും എന്ന ഉദ്ബോദനവുമായി, ഈ  ലോക്ക് ഡൌൺ കാലത്തെ പിരി മുറക്കത്തിൽ നിന്നും മാനസീക സംഘർഷത്തിൽ നിന്നും ആളുകൾക്ക്  അല്പം ആശ്വാസം ലഭിക്കുക  എന്ന ലക്ഷ്യത്തോടു കൂടിയാണ് പ്രവാസികൾക്ക് വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ 40 ദിവസങ്ങളിലായി അറുപതിലധികം പ്രഗൽഭരായ  ആർട്ടിസ്റ്റുകളാണ് ഈ ലൈവ് പരിപാടിയിൽ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിലും നിരവധി പ്രശസ്തരായ കലാകാരന്മാർ ഈ പരിപാടിയിൽ ലൈവിൽ വരുന്നുണ്ട്.
ഇന്ത്യയിലും യു എസ്സ എ യിലുമൊക്കെ മദർസ് ഡേ ആയി ആചരിക്കുന്നത് ഇന്ന് മെയ് പത്താം തിയതി ഞായറാഴ്ചയാണ്.  ഇന്ന് മദർസ് ഡേ സ്പെഷ്യൽ ലൈവിൽ നമ്മുടെ മുന്നിൽ എത്തുന്നത്, മലയാള സിനിമയിലെ പ്രശസ്ത അഭിനേത്രി മല്ലിക സുകുമാരനാണ്. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, നിശ്ചയദാർഡ്യവും ലക്ഷ്യബോധവും ഉറച്ച ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ സാധിക്കും എന്ന് തന്റെ സ്വന്തം ജീവിതം കൊണ്ട് ഈ ലോകത്തിനു കാണിച്ചുകൊടുത്ത ഒരു വ്യക്തി കൂടിയാണ് ശ്രീമതി മല്ലിക സുകുമാരൻ. ഒരു സ്ത്രീ എന്ന നിലയിൽ തന്റെ ജീവിതത്തിലുണ്ടായ വെല്ലുവിളികളെ കരളുറപ്പോടെ ഉറച്ച മനസ്സോടെ ഒറ്റയ്ക്ക് നേരിട്ട് ജീവിത വിജയം വരിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് മല്ലിക സുകുമാരൻ.
മലയാള സിനിമയിൽ മല്ലിക ചേച്ചിക്കുള്ള സ്ഥാനം ഒരു മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല.  മൺമറഞ്ഞ, പക്ഷെ മലയാള സിനിമയ്ക്കു എക്കാലവും മറക്കാൻ കഴിയാത്ത “സുകുമാരൻ” എന്ന സൂപ്പർ നായകൻ  മല്ലിക ചേച്ചിയുടെ ഭർത്താവാണ്. മലയാള സിനിമയിൽ തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട്സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നുവരികയും ആദ്യം സംവിധാനം ചെയ്ത ഒറ്റ  സിനിമ കൊണ്ടു  തന്നെ സൂപ്പർ സംവിധായകനായി മാറുകയും ചെയ്ത പ്രശസ്ത നടൻ പൃഥ്വി രാജിൻ്റെയും മറ്റൊരു സൂപ്പർ സ്റ്റാറായ ഇന്ദ്രജിത്തിന്റെയും അമ്മ കൂടെയാണ് ശ്രീമതി മല്ലിക സുകുമാരൻ.
ഈ ലോക്ക് ഡൌൺ കാലത്തെ മദർസ് ഡേയിൽ  മല്ലിക ചേച്ചി തിരുവനന്തു പുരത്തെ വീട്ടിൽ ഒറ്റക്കാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന സൂപ്പർഹിറ്റ് നോവൽ ബ്ലെസ്സി എന്ന എക്കാലത്തെയും മികച്ച സംവിധായകൻ സിനിമയാക്കുമ്പോൾ അതിലെ പ്രധാന കഥാ പാത്രമായ നജീബായി മാറിക്കഴിഞ്ഞ പൃഥ്വി രാജ് ഈ സിനിമയുടെ ഷൂട്ടിംഗ്‌ മായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങി കിടക്കുകയാണ്. ഇന്ദ്രജിത് കുടുംബവുമായി കൊച്ചിയിലും.
ഒരു  സ്ത്രീ എന്ന നിലയിൽ ഒരു അമ്മ എന്ന നിലയിൽ തന്റെ അതിജീവനത്തിന്റെ അനുഭവ പാഠങ്ങളുമായി ശ്രീമതി മല്ലിക സുകുമാരനും ഒപ്പം മല്ലിക ചേച്ചി നേതൃത്വം നൽകുന്ന മ്യൂസിക് ഫോർ എവർ എന്ന മ്യൂസിക് ബാൻഡിലെ പ്രശസ്ത ഗായകരായ അലോഷ്യസ് പെരേരയും ഡോക്ടർ അരുൺ ശങ്കറും ഇന്ന് ഞായറാഴ്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് (ഇന്ത്യൻ സമയം 6 :30 പിഎം ) WE SHALL OVERCOME ലൈവിൽ നമ്മുടെ മുന്നിൽ എത്തുന്നു.
ഇന്ന് തന്നെ വൈകുന്നേരം അഞ്ചു മണിക്ക് വയലിനിൽ നാദ വിസ്മയം തീർക്കാൻ WE SHALL OVERCOME  ലൈവിൽ എത്തുന്നത് പ്രശസ്ത മ്യൂസിഷ്യനും കമ്പോസറും ഇന്ത്യൻ വയലിനിസ്റ്റുമായ മനോജ് ജോർജ് ആണ്.
ഇന്നത്തെ ദിവസം പരിപൂർണമായി ആസ്വദിക്കാൻ രണ്ട് ലൈവ് പ്രോഗ്രാമുകളിലും അതിപ്രശസ്തർ തന്നെ എത്തുകയാണ് എല്ലാവരേയും WE SHALL OVERCOME ന്റെ മദർസ് ഡേ സ്പെഷ്യൽ ലൈവിലേക്ക് സ്വാഗതം ചെയ്യുന്നു.
വി ഷാൽ ഓവർ കം ലൈവ് പ്രോഗ്രാം ലിങ്കിൽ പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more