1 GBP = 104.21

യുകെയിൽ മക്കളെ കാണാനെത്തിയ മാതാവ് നിര്യാതയായി…

യുകെയിൽ മക്കളെ കാണാനെത്തിയ മാതാവ് നിര്യാതയായി…

ഹേസ്റ്റിംഗ്‌സിൽ താമസിക്കുന്ന സോണി  സേവ്യറിന്റേയും, ലൂട്ടണിൽ താമസിക്കുന്ന സാജു സേവ്യറിന്റേയും മാതാവ്  വത്സമ്മ സേവ്യർ (62)     ഇന്നലെ വൈകുന്നേരം 5 :50 ന് സെൻറ് ലിയോണാർഡ്സ് ഓൺ സീയിലെ കോൺക്വസ്റ് ആശുപത്രിയിൽ വച്ച് മരിച്ചു. ഏപ്രിൽ 28ന് മക്കളുടെ കുടുംബത്തോടുമൊപ്പം കഴിയാൻ യുകെയിൽ എത്തിച്ചേർന്നതായിരുന്നു അന്തരിച്ച വത്സമ്മ സേവ്യർ. മെയ് 6ന് ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹവും കൂടിയിരുന്നു. അണുബാധ കിഡ്നിയെ ബാധിച്ചതോടെ ആരോഗ്യനിലവഷളായി. ന്യുമോണിയ ബാധ കൂടിയതിനാലും ആരോഗ്യനില മോശമായതിനാലും ഡയാലിസിസ് നടത്തുവാൻ സാധിച്ചിരുന്നില്ല.

പാല പിഴക് മാനത്തൂർ കെരാംപിള്ളി വീട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യയാണ്. രണ്ട് മക്കളാണ്. ജോർജ് (സോണി), ജേക്കബ് (സാജു). മൃതസംസ്കാരം പിന്നീട് നാട്ടിൽ നടത്തുമെന്നാണ് അറിയുന്നത്.
പരേതയുടെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ  ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more