1 GBP = 103.68
breaking news

മൊസൂളില്‍ ഒരുലക്ഷം സാധാരണക്കാരെ ഐസിസ് മനുഷ്യകവചമാക്കി

മൊസൂളില്‍ ഒരുലക്ഷം സാധാരണക്കാരെ ഐസിസ് മനുഷ്യകവചമാക്കി

ഇറാഖിലെ മൊസൂളില്‍ ഒരുലക്ഷത്തിലധികം സാധാരണക്കാരെ ഐസിസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസംഘടന. മൊസൂളിന് സമീപത്തുള്ള നഗരങ്ങളില്‍ നിന്ന് സാധാരണക്കാരായ ആളുകളെ ബലമായി പിടികൂടി മൊസൂളിലെത്തിച്ച് മനുഷ്യകവചമാക്കുകയാണ് ഇവരുടെ രീതിയെന്ന് ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രതിനിധി ബ്രൂണോ ഗെഡോ പറഞ്ഞു.

മൊസൂളില്‍ കഴിയുന്നവരുടെ അവസ്ഥ വളരെ മോശമാണ് എന്നും ഇവിടെ ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയ്ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും ബ്രൂണോ ചൂണ്ടിക്കാട്ടി. ഇതിനിടെ മൊസൂളില്‍ ഐസിസ് തടവിലാക്കിയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2014 ലാണ് ഇവരെ തട്ടികൊണ്ടുപോയത്. ഇവരെ വിട്ടുകിട്ടാന്‍ ഇതുവരെ ഒരുതരത്തിലുള്ള ആവശ്യവും ഐസിസ് ഉന്നയിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. സിറിയന്‍ നഗരമായ റാഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബ്ഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു. അതേസമയം ബാഗ്ദാദിയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കാനാകില്ലെന്ന് അമേരിക്ക അറിയിച്ചു.
ഐസിസ് നേതാക്കളുടെ രഹസ്യയോഗം റാഖയില്‍ ചേരുന്നതിനായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് റഷ്യ റാഖയില്‍ രഹസ്യ നടപടി സ്വീകരിച്ചത്. ഐസിസിലെ മുതിര്‍ന്ന നേതാക്കളും 30 ഫീല്‍ഡ് കമാന്‍ഡര്‍മാരും 30 സുരക്ഷാ ഉദ്യോഗസ്ഥരും അക്രമണത്തില്‍ കൊല്ലപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more