1 GBP = 103.69
breaking news

അബുദാബിയിലെ മുസ്‌ലിം പള്ളിയ്ക്ക് ദ മദര്‍ ഓഫ് ജീസസ് എന്ന പേര് നല്‍കി അബുദാബി ഭരണാധികാരി

അബുദാബിയിലെ മുസ്‌ലിം പള്ളിയ്ക്ക് ദ മദര്‍ ഓഫ്  ജീസസ് എന്ന പേര് നല്‍കി അബുദാബി ഭരണാധികാരി

അബുദാബി: അബുദാബി അല്‍ മുഷ്‌രിഫിലെ മുസ്‌ലിം പള്ളിയ്ക്ക് ക്രിസ്ത്യന്‍ പേര് നല്‍കാന്‍ അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. അബുദാബിയിലെ പ്രധാന പള്ളികളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പള്ളിക്കാണ് മറിയം, ഉമ്മു ഈസ(മേരി, ദ മദര്‍ ഓഫ് ജീസസ്) എന്ന പേര് നല്‍കിയത്. രാജ്യത്ത് വിവിധ മതവിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ജീവിക്കുന്നുണ്ടെന്നും ഇവര്‍ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, പള്ളിയുടെ പുനര്‍ നാമകരണത്തെ സ്വാഗതം ചെയ്ത് യു.എ.ഇയിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തി. നടപടി വ്യത്യസ്ത മതവിശ്വാസികളുടെ ഇടയില്‍ മനുഷ്യത്വത്തിലൂടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും ഇവാന്‍ജലിക്കല്‍ അറബ് കമ്യൂണിറ്റിയിലെ പുരോഹിതന്‍ റവറന്റ് യൂസഫ് ഫറാജല്ല പറഞ്ഞു. ക്രിസ്ത്യന്‍ മുസ്‌ലിം സാഹോദര്യത്തിന്റെ ഉത്തമ മാതൃകയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ പിന്തുടരുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണവും മനോഹരമായ ചിത്രവുമാണ് ഇതെന്ന് വിശേഷിപ്പിച്ച സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ ഖാസിമി, ഇതിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more