1 GBP = 103.61
breaking news

നവംബർ 25: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

നവംബർ 25: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

ലോകത്തെമ്പാടും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ യുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്ന അവസരത്തിൽ, ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികൾ വേണമെന്ന്, യാക്കോബായ സഭയുടെ വനിതകളുടെ സംഘടന കോലഞ്ചേരി മേഖല മൊർത്ത്മറിയം വനിതാ സമാജം ആവശ്യപ്പെട്ടു.

മാനസികവും, ശാരീരികവുമായ അക്രമങ്ങളും, പ്രത്യേകിച്ച് ലൈംഗിക അതിക്രമങ്ങളും ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് വർദ്ധിച്ചു എന്നും, അതോടൊപ്പം സ്ത്രീഹത്യകളും കോവിഡ് സമയത്ത് ലോകമെമ്പാടും കൂടിയിട്ടുണ്ട്. ഒറ്റപ്പെടലിന്റെ സമ്മർദ്ദവും, വേദനയും, ഉത്കണ്ഠയും, ഗാർഹിക പീഡനങ്ങൾക്ക് കാരണമായെന്നും, അക്രമികളും ഇരകളും ഒരേ സ്ഥലത്ത് കൂടുതൽ സമയം ഒരുമിച്ച് താമസിക്കേണ്ടിവരുന്നതും കാര്യങ്ങൾ വഷളാക്കുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, സ്ത്രീകൾക്ക് തങ്ങളുടെ പരാതി പറയാൻ സാധിക്കുന്ന കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കണമെന്നും, തങ്ങളുടെ അവകാശങ്ങളും സ്ഥാനവും നേടിയെടുക്കാൻ തക്ക വിധത്തിൽ സ്ത്രീകളെ രൂപപ്പെടുത്തിയെടുക്കണമെന്നും, രാഷ്ട്രീയമായതും പൊതുവായതുമായ നയങ്ങൾ രൂപീകരിക്കുന്നതിൽ സ്ത്രീകളെ കൂടുതലായി ഏർപ്പെടുത്തണമെന്നും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ കോലഞ്ചേരി മേഖല മൊർത്ത്മറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി മറിയക്കുട്ടി ബേബി കറുകപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റവ.ഫാ. ഡോ. പ്രിൻസ് പൗലോസ് ഉദ്‌ഘാടനം നിർവഹിച്ചു. 17 പള്ളികളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.

വാർത്ത നൽകിയത്
Fr.Dr.Prince Paulose 9446842100 (President)
Mrs. Mariyakutty Baby 9656449455 (Secretary)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more