1 GBP = 104.00
breaking news

ബ്രക്‌സിറ്റ് ചര്‍ച്ചയില്‍ പ്രാധാന്യം ബ്രിട്ടന്റെ ക്ഷേമത്തിനും തൊഴിലവസരത്തിനും

ബ്രക്‌സിറ്റ് ചര്‍ച്ചയില്‍ പ്രാധാന്യം ബ്രിട്ടന്റെ ക്ഷേമത്തിനും തൊഴിലവസരത്തിനും

അടുത്തയാഴ്ച ആരംഭിക്കുന്ന ബ്രക്‌സിറ്റ് ചര്‍ച്ചയില്‍ ബ്രിട്ടന്റെ ക്ഷേമത്തിനും തൊഴിവസരങ്ങള്‍ക്കും പ്രധാന്യം നല്‍കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. ഇതോടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട മേയും സംഘവും സോഫ്റ്റ് ബ്രക്‌സിറ്റാകും നടപ്പിലാക്കുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടങ്ങി. ബ്രസ്സല്‍സ്സിലും യുകെയിലും എങ്ങനെ സാമ്പത്തിക ക്ഷേമം ഉറപ്പുവരുത്താം എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ചാന്‍സലര്‍ അറിയിച്ചു.

യുകെ കസ്റ്റംസ് യൂണിയന്‍ വിടുന്നത് മൂലം പ്രതിസന്ധിയുണ്ടാകാന്‍ ഇടയുണ്ടെന്ന് ഹാമണ്ട് പ്രധാനമന്ത്രി തെരേസാ മേയെ ബോധ്യപല്‌പെടുത്താനുള്ള ശ്രമത്തിലാണ്. ഇയു സാമ്പത്തികമന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഹാമണ്ട് ബ്രസ്സല്‍സിലെത്തിയത്. ഇയു നേതാക്കള്‍ പഴി ചാരി ഇരിക്കാതെ ഏത്രയും വേഗം ഇയുവിനും യുകെയ്ക്കും മെച്ചമായ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുകെയിലെ ഭൂരിഭാഗം ആളുകളും തൊഴില്‍ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച എന്നീ കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഇത് ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും ഹാമണ്ട് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇയുവിന്റെ ചീഫ് നെഗോഷ്യറേറ്റായ മൈക്കല്‍ ബാര്‍നിയറും ഹ്രക്‌സിറ്റ് സെക്രട്ടറി ഡേവിസ് ഡേവിസും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

മൈക്കല്‍ ബാര്‍നിയര്‍ക്കൊപ്പം യൂറോപ്യന്‍ കമ്മീഷന്റെ ഡെപ്യൂട്ടി ചീഫ് നെഗോഷ്യേറ്ററായ സാബിന്‍ വെയ്ന്‍ഡ്, ഇയുവിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിറ്റിംഗിന്റെ പെര്‍മനന്റ് സെക്രട്ടറി ഓലി റോബിന്‍സ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more