1 GBP = 103.97

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; വിട്ടുപിരിഞ്ഞത് ലിവർപൂൾ മലയാളി മോനിസ് ഔസെഫ്

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; വിട്ടുപിരിഞ്ഞത് ലിവർപൂൾ മലയാളി മോനിസ് ഔസെഫ്

ലിവർപൂൾ: തുടർച്ചയായി മൂന്നാം ദിവസവും യുകെ മലയാളികളെത്തേടിയെത്തുന്നത് മരണ വാർത്തയാണ്. വൂസ്റ്ററിൽ മരണമടഞ്ഞ സതീഷ് തോമസിന് പിന്നാലെ മാഞ്ചസ്റ്ററിലെ ആദ്യകാല മലയാളി ജോർജ് പോൾ (ജോയിച്ചേട്ടൻ) ഇന്നലെ പുലർച്ചെ മരണമടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ലിവർപൂളിൽ നിന്ന് വീണ്ടുമൊരു മരണവാർത്ത. ലിവർപൂൾ മലയാളി മോനിസ് ഔസെഫാണ് മരണമടഞ്ഞത്. ലിവർപൂളിലെ ആദ്യ കുടിയേറ്റത്തിൽ എത്തിച്ചേർന്ന മോനിസ് ഔസെഫ് ഇന്നു രാവിലെയാണ് നിര്യതനായത്.

കുറച്ച് നാളായി ചികിത്സയിലായിരുന്നു. ലിവർപൂൾ ബെർക്‌റോഡിൽ താമസിക്കുന്ന പരേതന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് , ഭാര്യ ജെസ്സി ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്നു. തൃശൂർ ഒല്ലൂർ സ്വദേശിയാണ് മോനിസ്.

മോനിസ് ഔസെഫിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്,  വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more