1 GBP = 104.05

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ മോനിസിനു വേണ്ടി ശേഖരിച്ച 3615 പൗണ്ടിന്‍റെ ചെക്ക് സാബു ഫിലിപ്പ് പ്രാര്‍ത്ഥനയോടെ മോനിസിന്റെ മകനു ഇന്നു കൈമാറി .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ മോനിസിനു വേണ്ടി ശേഖരിച്ച 3615 പൗണ്ടിന്‍റെ ചെക്ക് സാബു ഫിലിപ്പ് പ്രാര്‍ത്ഥനയോടെ മോനിസിന്റെ മകനു ഇന്നു കൈമാറി .

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ലിവര്‍പൂള്‍ മലയാളി മോനിസ് ഔസെഫിന്‍റെ ചികിത്സക്ക് വേണ്ടി യു കെ മലയാളികളില്‍നിന്നും ഒരാഴ്ച്ചകൊണ്ട് സമാഹരിച്ച 3615 പൗണ്ടിന്‍റെ ചെക്ക് ലിവര്‍പൂളിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നു മോനിസിന്റെ ഭാരൃ ജെസ്സിയുടെ അഭൃര്‍ഥന പ്രകാരം മോനിസിന്റെ മകനു കൈമാറി .മോനിസിന്റെ ചികില്‍സക്കു പണം തീര്‍ന്നു കഴിഞ്ഞ സാഹചരൃത്തില്‍ നിങ്ങള്‍ നല്‍കുന്ന പണം ഒരു വലിയ ഉപഹാരമാണന്നു ജെസ്സി അറിയിച്ചു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പാണ് ചെക്ക് കൈമാറിയത് .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രെട്ടെറി ടോം ജോസ് തടിയംപാട് ,ജോയിന്റ് സെക്രെട്ടെറി സജി തോമസ്‌ ,ഉപദേശകസമിതി അംഗം ആന്‍റോ ജോസ് , ബിജു ജോര്‍ജ് (ലിവര്‍പൂള്‍) , ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്‌ മാത്യു അലക്സാണ്ടര്‍ , സെക്രെട്ടെറി ബിജു ജോര്‍ജ് , എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .
മോനിസിന്റെ രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് സാബു ഫിലിപ്പ് ചെക്ക് കൈമാറിയത് ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു , ജന്മദിന സമ്മാനമായി ലഭിച്ച 50 പൗണ്ട് ഇടുക്കി ചാരിറ്റിക്ക് നല്‍കി മാതൃകയായ അലിറ്റ രാജുവിനെയും കുടുമ്പത്തെയും കണ്‍വീനര്‍ സാബു ഫിലിപ്പ് പ്രാര്‍ത്ഥനയില്‍ പ്രിത്യേകം എടുത്തുപറഞ്ഞു പിന്നിട് സംസാരിച്ച ആന്‍റോ ജോസ് 2004 ലെ സുനാമിക്കു ഫണ്ട് പിരിച്ചു തുടങ്ങിയ ഇടുക്കി ചാരിറ്റി യുടെ പ്രവര്‍ത്തനം ഇന്നു വളര്‍ന്നു പന്തലിച്ചു എന്നു പറഞ്ഞു ..കൂടതെ ഇടുക്കി ചാരിറ്റി മോനിസിനെ സഹായിക്കാന്‍ ഇറങ്ങിയതിനു ശേഷമാണു മറ്റുള്ളവര്‍ രംഗത്തിറങ്ങിയത് എന്നതും ശ്രദ്ധേയമായി എന്നും ചൂണ്ടികാണിച്ചു . തുടര്‍ന്ന് പ്രസംഗിച്ച മാത്യു അലക്സാണ്ടര്‍ ,ഒരു പ്രശ്ന്മുണ്ടായാല്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിനു ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്ത സംഭവമായിരുന്നു മോനിസിന്റെ സംഭവമെന്നു പറഞ്ഞു. .
ഇടുക്കി .ചാരിറ്റിയോടൊപ്പം മറ്റു മത സംഘടനകളെയും പങ്കെടുപ്പിച്ചു ലിവര്‍പൂളില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തിയ തോമസ്കുട്ടി ഫ്രാന്‍സിനെയും മാത്യു അലക്സാണ്ടര്‍ അഭിനധിച്ചു. .
പിന്നിട് ലിമ സെക്രെട്ടെറി ബിജു ജോര്‍ജ് , ഇടുക്കി ചരിറ്റിയുടെ ഇത്തരം നല്ലപ്രവര്‍ത്തനങ്ങള്‍ക്കു ലിമയുടെ പിന്തുണ അറിയിച്ചു സജി തോമസ്‌, ,ബിജു ജോര്‍ജ് (ലിവര്‍പൂള്‍ ) എന്നിവരും ആശംസകള്‍ നേര്‍ന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നുപറയുന്നത് ജീവിതത്തില്‍ കഷട്ടപ്പാടും ദുരിതവും അനുഭവിച്ച യു കെ യിലെക്കു കുടിയേറിയവരുടെ കൂട്ടായ്മയാണ് . ഞങ്ങള്‍ക്ക് ജാതി ,മത , വര്‍ഗ , വര്‍ണ്ണ സ്ഥലകാല ഭേതങ്ങളില്ല ,2004 ല്‍ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കികൊണ്ടാണ് ഞങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് ഇടുക്കിക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ള സംഘടനയാണ് എന്ന ഒരു തെറ്റായ ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു . ഞങള്‍ മാനവികത നിലനിര്‍ത്തി എല്ല മാനുഷൃര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇതിനു മുന്‍പ് തിരുവനന്തപുരം, ചേര്‍ത്തല , അങ്കമാലി എന്നി പ്രദേശങ്ങളില്‍ ഉള്ളവരെ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട് കൂടതെ പ്രളയത്തിനു ഞങള്‍ പിണറയി വിജയന്‍റെ ദുരിതാശ്വാസനിധിയിലെക്കും പണം പിരിച്ചു നല്‍കിയിട്ടുണ്ട് .

ഞങള്‍ സുതാരൃവും സത്യസന്തവുമായി നടത്തിയ എല്ല പ്രവര്‍ത്തനങ്ങള്‍ക്കും യു കെ മലയാളികള്‍ നല്‍കിയ പിന്തുണയ്ക്ക്‌ ഞങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഞങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇതുവരെ 60 ലക്ഷം രൂപ നല്‍കി ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഞങള്‍ നടത്തിയ ഈ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍; ഷെയര്‍ ചെയ്തു സഹായിച്ച മനോജ് മാത്യു ,ഡിജോ ജോണ്‍ പാറയാനിക്കല്‍എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more