1 GBP = 103.12

റിട്ടയർമെൻ്റിന് ഏതാനും വർഷം ബാക്കി നിൽക്കെ മലയാളി നഴ്‌സ് മോളി ലാലു വിഗണിൽ കോവിഡിന് കീഴടങ്ങി… വേദനയോടെ വിഗൺ മലയാളികൾ….

റിട്ടയർമെൻ്റിന് ഏതാനും വർഷം ബാക്കി നിൽക്കെ മലയാളി നഴ്‌സ് മോളി ലാലു വിഗണിൽ കോവിഡിന് കീഴടങ്ങി… വേദനയോടെ വിഗൺ മലയാളികൾ….

വിഗൺ:- വിഗണിലെ മലയാളി സമൂഹത്തെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തിക്കൊണ്ട് കോട്ടയം അതിരമ്പുഴ സ്വദേശി പുതുപ്പറമ്പിൽ ലാലു ആൻ്റണിയുടെ ഭാര്യ മോളി ലാലു (62) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കോവിഡ് രോഗം ബാധിച്ച് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിൽ വിഗൻ റോയൽ ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

പ്രമേഹരോഗമുണ്ടായിരുന്നതിനാൽ സുരക്ഷയെ കരുതി ജോലിയിൽ നിന്നും അവധിയെടുത്തിരുന്ന മോളി ചേച്ചി തിരികെ ജോലിയിൽ പ്രവേശിച്ചതിന് തുടർന്ന് രോഗബാധിതയാവുകയായിരുന്നു.

കോട്ടയം തോട്ടയ്ക്കാട് ചോതിരക്കുന്നേൽ കുഴികണ്ടത്തിൽ കുടുംബാംഗമാണ് മരണമടഞ്ഞ മോളിച്ചേച്ചി. വിവാഹിതയായ മെർളിൻ, മെൽവിൻ എന്നിവരാണ് മക്കൾ. ജെറിൻ ജോസ് മരുമകനാണ്. ലിവർപൂൾ ലിതെർലാൻഡ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകാംഗമാണ്. വിഗൺ ഹോസ്പിറ്റലിൽ തന്നെയാണ് മോളിച്ചേച്ചി ജോലി ചെയ്തിരുന്നത്.

മോളിച്ചേച്ചിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്,  നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജോഷി മാനുവൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more