1 GBP = 103.84
breaking news

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി മോജി ജോണിന്റെ പിതാവ് നാട്ടിൽ നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി മോജി ജോണിന്റെ പിതാവ് നാട്ടിൽ നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെൻ്റ്:- എസ് എം യുടെ എസ്‍സിക്യൂട്ടീവ് കമ്മിറ്റിയംഗം  മോജി ജോണിന്റെ പിതാവ് പത്തനംതിട്ട തോളൂർ വീട്ടിൽ ശ്രീ. റ്റി വി ജോൺ (84) നിര്യാതനായി. കുറച്ച് കാലമായി സുഖമില്ലാതെയിരിക്കുകയായിരുന്നു. ഭാര്യ അമ്മിണി ജോൺ. മക്കൾ ലത ജെയിംസ്‌ (കേരള), മോജി ജോൺ (സ്റ്റോക്ക് ഓൺ ട്രെൻ്റ്), മോൻസി ജോൺ (ഖത്തർ). മരുമക്കൾ ജെയിംസ് ജോർജ്‌, സാനു മോജി (യു കെ), രെജിത മോൻസി (ഖത്തർ).

സംസ്കാര ശുശ്രൂഷകൾ 03/11/2021 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട നന്നുക്കാട് സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചു നടത്തപ്പെടുന്നു.

മോജിയുടെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, എസ് എം എ പ്രസിഡൻറ് വിജി കെ.പി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more