1 GBP = 103.12

കരുണാനിധിയെ അനുസ്മരിച്ച് മോഹൻലാൽ

കരുണാനിധിയെ അനുസ്മരിച്ച് മോഹൻലാൽ

തിരുവനന്തപുരം: ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ് നാട് മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ കരുണാനിധിയെ അനുസ്മരിച്ചത്.

രാഷ്ട്രീയനേതാവ്, ചലച്ചിത്രകാരൻ, സാമൂഹ്യപരിഷ്ക്കർത്താവ് എല്ലാത്തിനും പുറമെ മഹാനായ മനുഷ്യനുമായിരുന്നു കരുണാനിധി. അദ്ദേഹം ഇനി ഇല്ല. നമ്മുടെ തലമുറയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു കലൈഞ്ജർ. തമിഴ് നാട് രാഷ്ട്രീയത്തെ മാറ്റിമറിച്ചയാൾ. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more