1 GBP = 103.33

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം നൽകി

തിരുവനന്തപുരം: നടൻ മോഹൻലാൽ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്. മുന്‍ നിയമസഭാ അംഗങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ) -രണ്ട് കോടി, തിരുവിതാംകൂർ ദേവസ്വം ബോർഡ് -ഒരു കോടി, കല്യാൺ സിൽക്സ് -ഒരു കോടി, കിംസ് ആശുപത്രി -ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് -67,15000 രൂപ എന്നിങ്ങനെയാണ്​ സംഭാവന ലഭിച്ചത്​.

കോവിഡ് -19മായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതി​​െൻറ ഭാ​ഗമായി 18 ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട് നമ്പർ 2 എന്ന പേരിൽ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more