1 GBP = 103.68
breaking news

മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് മോദി എന്നെ കെട്ടിപ്പിടിച്ചു; സംസാരിച്ചത് ഇതൊക്കെ…

മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് മോദി എന്നെ കെട്ടിപ്പിടിച്ചു; സംസാരിച്ചത് ഇതൊക്കെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് മോഹന്‍ലാലിന്‍റെ ബ്ലോഗ്. നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് തനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ജി എന്ന് വിളിച്ചാണ് അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചത്. മൂന്നു തവണ അദ്ദേഹം തന്‍റെ തോളില്‍ തട്ടി. തന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു. 40 വര്‍ഷമായി അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മോദി അത്ഭുതപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താല്‍പര്യത്തോടെയാണ് അതേക്കുറിച്ച് കേട്ടത്. തന്‍റെ അച്ഛന്‍റെയും അമ്മയുടെയും പേരില്‍ ആരംഭിച്ച വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു.

അതിന് ശേഷം പ്രധാനമായും നാല് കാര്യങ്ങളാണ് മോദിയുമായി പങ്കുവെച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു അതിലൊന്ന്. ഉടന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ സെന്‍ററും ഗ്ലോബല്‍ മലയാളി റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സും യോഗ റീഹാബിലിറ്റേഷന്‍ സെന്‍ററും ചര്‍ച്ചാ വിഷയമായി. കേരളത്തെ ദുരിതത്തിലാക്കിയ പ്രളയകാലത്ത് തങ്ങള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. എല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു. അതിന് ശേഷം എല്ലാത്തിനും അദ്ദേഹം പിന്തുണ അറിയിച്ചു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അദ്ദേഹം ഇവിടെയുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോദി തന്നോട് ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താനും രാഷ്ട്രീയം സംസാരിച്ചില്ലെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more