1 GBP = 103.97
breaking news

ഷ്രൂസ്ബറിക്കടുത്ത് ഗോബോവനിൽ മോഹൻകുമാർ രാമകൃഷ്ണപിള്ള നിര്യാതനായി….

ഷ്രൂസ്ബറിക്കടുത്ത് ഗോബോവനിൽ മോഹൻകുമാർ രാമകൃഷ്ണപിള്ള നിര്യാതനായി….

ഷ്രൂസ്ബറിക്കടുത്ത് ഗോബോവനിൽ തിരുവല്ല നെല്ലുമാങ്ങാട് പുത്തൻവീട്ടിൽമോഹൻകുമാർ രാമകൃഷ്ണപിള്ള (50) നിര്യാതനായി. പരേതൻ തിരുവല്ലയ്ക്കടുത്ത് വള്ളംകുളം സ്വദേശിയാണ്. ഇന്ന് രാവിലെയാണ് . മോഹൻകുമാർ രാമകൃഷ്ണപിള്ള   ഷ്രൂസ്ബറി ഹോസ്പിറ്റലിൽ വച്ച് കാൻസർ ബാധിച്ചതിനെ തുടർന്ന് നിര്യാതനായത്. കല്ലറ പടിത്തിരപ്പള്ളിയിൽ ആശയാണ് ഭാര്യ. പരേതന് പതിമൂന്നും, എട്ടും വയസുള്ള രണ്ട് പെൺമക്കളാണുള്ളത്.

സംസ്കാരം പിന്നീട്  യുകെയിൽ നടത്തുമെന്നാണ് കുടുംബവുമായി അടുത്ത ബന്ധുക്കളിൽ നിന്നും അറിയുന്നത്. തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

മോഹൻകുമാർ രാമകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

കൂടുതൽ വിവരങ്ങൾക്കായി ജഗദീഷ് നായരെ  (07960263495) ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more