1 GBP = 104.37
breaking news

കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത്

കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത്

ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്നതിനാലാണ് മുഹമ്മദ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ മൊഹാലിയിൽ ആരംഭിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ടീമിൽ ഉൾപ്പെട്ടിരുന്ന ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിനാണ് രോഹിത് മറുപടി നൽകിയത്

ഷമിക്ക് പകരം മറ്റ് ചിലരുടെ പേരുകൾ ആലോചിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയെ പോലെ ചിലർക്ക് പരുക്കാണ്. പിന്നെയുള്ളത് സിറാജാണ്. സിറാജ് ഇപ്പോൾ കൗണ്ടി കളിക്കുകയാണ്. അവിടെനിന്ന് ഒന്നോ രണ്ടോ മത്സരങ്ങൾക്കായി സിറാജിനെ വിളിച്ചുവരുത്തുന്നത് ശരിയല്ലെന്ന് തോന്നി എന്നും രോഹിത് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more