1 GBP = 103.83
breaking news

പിസിബി ചെയർമാനെ മാറ്റേണ്ട സമയം കഴിഞ്ഞു’; റമീസ് രാജയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആമിർ

പിസിബി ചെയർമാനെ മാറ്റേണ്ട സമയം കഴിഞ്ഞു’; റമീസ് രാജയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആമിർ

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയ്‌ക്കെതിരെ മുൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. രാജയെ സ്ഥാനത്ത് നിന്നും ഒഴിവാക്കേണ്ട സമയം കഴിഞ്ഞെന്ന് വിമർശനം. ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ആമിറിൻ്റെ പ്രതികരണം.

‘ടീം മോശമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? പിസിബിയുടെ ദൈവമായി തുടരുന്ന, ചീഫ് സെലക്ടർ എന്ന് സ്വയം വിശ്വസിക്കുന്ന ‘സോ കോൾഡ് ചെയർമാനെ’ ഒഴിവാക്കേണ്ട സമയമാണിത്.’ – റമീസ് രാജയുടെ രാജി ആവശ്യപ്പെട്ട് അമീർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ വസീം അക്രം, ഷോയിബ് അക്തർ തുടങ്ങിയ ഇതിഹാസങ്ങൾ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെ വിമർശിച്ചിരുന്നു. പാകിസ്താന്റെ ഈ തോൽവി അത്യന്തം ലജ്ജാകരമാണെന്ന് ഷൊയ്ബ് അക്തർ പ്രതികരിച്ചു. പാക്ക് ബോർഡ് ചെയർമാന് തലച്ചോർ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more