1 GBP = 103.87

രോഹിതിന്റെ ലങ്കാദഹനം, ഇന്ത്യയുടെ വിജയം 141 റൺസിന്

രോഹിതിന്റെ ലങ്കാദഹനം, ഇന്ത്യയുടെ വിജയം 141 റൺസിന്

മൊഹാലി: ആദ്യ ഏകദിനത്തിൽ കിട്ടിയ തിരിച്ചടിക്ക് രണ്ടാം ഏകദിനത്തിൽ പലിശ സഹിതം മറുപടി നൽകി രോഹിതും സംഘവും. രണ്ടാം ഏകദിനത്തിൽ 141 റൺസിന് കീഴടക്കിയാണ് ഇന്ത്യ ലങ്കയ്‌ക്ക് മറുപടി നൽകിയത്. നായകൻ രോഹിതിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 393 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 251 റൺസിന് പുറത്തായി. 111 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയുള്ളു. ഇന്ത്യയ്‌ക്ക് വേണ്ടി യുവേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റും ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്കയ്‌ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. സ്കോർ ബോർഡ് 15 റൺസിൽ എത്തി നിൽക്കെ ഉപുൽ തരംഗയെ (7) മടക്കി ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 30 റൺസിലെത്തി നിൽക്കെ ദനുഷ്‌ക ഗുണതിലകെ (16)യെ ബുംറയും മടക്കിയതോടെ ലങ്ക പ്രതിരോധത്തിലായി. ലഹിരു തിരുമന്നെ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും 21 റൺസ് വരെ മാത്രമായിരുന്നു ആ ഇന്നിംഗ്സിന് ആയുസ് ഉണ്ടായിരുന്നുള്ളു. പിന്നീട് എത്തിയ മാത്യൂസ് സെഞ്ച്വറിയുമായി കളം നിറഞ്ഞെങ്കിലും വിജയം എന്നത് വളരെ അകലെയായിരുന്നു. മാത്യൂസ് ഒഴികെ മാറ്റാരും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാത്തതും ലങ്കയ്‌ക്ക് തിരിച്ചടിയായി.

ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്. 153 പന്തിൽ 13 ഫോറും 12 സിക്‌സറുകളും പറത്തിയാണ് രോഹിത് കരിയറിലെ തന്റെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമണ് ഓപ്പണർമാരായ ശിഖർ ധവാനും (68)​ രോഹിത്തും ചേർന്ന് നൽകിയത്. ടീം സ്കോർ 115ൽ നിൽക്കെ ധവാനാണ് ആദ്യം മടങ്ങിയത്. പതിരാനയുടെ പന്തിൽ തിരമണെ പിടിച്ചാണ് ധവാൻ പുറത്തായത്.

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി ശ്രേയസ് അയ്യർ (88) രോഹിത്തിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യയുടെ സ്‌കോർ കുതിച്ചുകയറി. 70 പന്തിൽ ഒന്പതു ഫോറും രണ്ട് സിക്‌സറുകളും അടക്കമായിരുന്നു ശ്രേയസിന്റെ 88 റൺസ്. അനായാസം ബൗണ്ടറികൾ പായിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 25.2 ഓവർ ക്രീസ് പങ്കിട്ട ഇരുവരും 213 റൺസ് ചേർത്തു. അയ്യർ മടങ്ങിയെങ്കിലും രോഹിത് ആക്രമണ ബാറ്റിംഗ് തുടർന്നു. ഇതിനിടെ മഹേന്ദ്ര സിംഗ് ധോണി (അഞ്ചു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (അഞ്ചു പന്തിൽ എട്ട്) എന്നിവർ വന്നതു പോലെ മടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more