1 GBP = 103.81
breaking news

പിണക്കങ്ങള്‍ അലിഞ്ഞില്ലാതായി; ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും; ചൈനീസ് പ്രസിഡന്റ്

പിണക്കങ്ങള്‍ അലിഞ്ഞില്ലാതായി; ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും; ചൈനീസ് പ്രസിഡന്റ്

ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ ജിന്‍പിംഗ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ പാതയില്‍ തിരിച്ചെത്തും. സമാധാന പുര്‍ണമായ സഹവര്‍ത്തിത്വം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്റ്. കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു.

ലോകത്തിലെ രണ്ട് നിര്‍ണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതിനാല്‍ ആരോഗ്യപരവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളേയും സംബന്ധിച്ചടത്തോളം അത്യാവശ്യമാണെന്നും ജിന്‍പിംഗ് വ്യക്തമാക്കി.

ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കായിരുന്നു മോദി ജിന്‍പിംഗ് കൂടിക്കാഴ്ച്ച.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more