1 GBP = 103.84
breaking news

പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. മുൻപ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തശേഷമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക.

ഇന്ന് വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഹെലികോപ്ടറിൽ‌ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അതിനുശേഷവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തിയതായും ആവശ്യമായ ഫണ്ട് നൽകുന്നതിന് തടസമില്ലെന്നും അൽഫോൺസ് കണ്ണന്താനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more