1 GBP = 103.85

മോദിയുടെ വിദേശ യാത്രകള്‍ക്ക് മാത്രം ചെലവായത് 2,000 കോടിയിലധികം രൂപ

മോദിയുടെ വിദേശ യാത്രകള്‍ക്ക് മാത്രം ചെലവായത് 2,000 കോടിയിലധികം രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദി 2014 മുതൽ വിദേശ യാത്രകൾക്കായി ചെലവഴിച്ചത് 2,000 കോടിയിലധികം രൂപ. വിദേശകാര്യ സഹമന്ത്രി വി കെ സിംങാണ് ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യസഭയിൽ പാർലമെന്റ് അംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2014 ജൂണ്‍ 15നും 2018 ഡിസംബർ 3നും ഇടയിൽ നടത്തിയ പ്രധാനമന്ത്രിയുടെ യാത്രകളുടെ വിശദാംശങ്ങളാണ് വിദേശകാര്യ സഹമന്ത്രി പുറത്തുവിട്ടത്. മോദി വിദേശ രാജ്യങ്ങളിൽ നടത്തിയ യാത്രകളുടെ എണ്ണം, ഓരോ സന്ദർശനത്തിലും ഒപ്പമുണ്ടായിരുന്ന മന്ത്രിമാർ, ഒപ്പുവെച്ച കരാറുകൾ, എയർ ഇന്ത്യക്ക് നൽകിയ തുക എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളാണ് എം.പി ബിനോയ് വിശ്വം ആരാഞ്ഞത്.

വിദേശ യാത്രകളില്‍ എയർക്രാഫ്റ്റ് അറ്റകുറ്റപ്പണികൾക്കായി മാത്രം 1,583.18 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍ പറയുന്നു. ചാർട്ടേഡ് ഫ്ളൈറ്റുകൾക്കായി ചെലവിട്ടത് 429.28 കോടിയാണ്. 2014നും 2017നും ഇടയ്ക്ക് സുരക്ഷിതമായ ഹോട്ട്‍ലൈൻ ഉപയോഗിക്കുന്നതിനായി 9.12 കോടിയും രൂപ ചെലവായി.

ഇതില്‍ ചൈനയിലെ വുഹാനിലേക്കും ജപ്പാനിലേക്കും അനൗപചാരിക യാത്രകൾ നടത്തിയതും ഉള്‍പ്പെടുന്നു. വിദേശ ബന്ധം ശക്തിപ്പെടുത്തുന്നതിനായിരുന്നു ഈ യാത്രകളെന്നാണ് വിശദീകരണം.

2018 ജൂലായിൽ, സിംങ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ 84 രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങള്‍ക്കായി ചാര്‍ട്ടേഡ് ഫ്ലൈറ്റുകൾ, എയർപോർട്ടുകൾ, ഹോട്ട്ലൈൻ സൗകര്യങ്ങൾ എന്നിവയ്ക്കായി 1,484 കോടി രൂപയാണ് ചെലവ് വന്നിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more