1 GBP = 103.11
breaking news

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; പിന്നില്‍ ചൈനീസ് ഹാക്കര്‍മാര്‍

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; പിന്നില്‍ ചൈനീസ് ഹാക്കര്‍മാര്‍

 

ദില്ലി: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. വെ​ബ്സൈ​റ്റി​ന്‍റെ ഹോംപേജില്‍ ചൈ​നീ​സ് ഭാ​ഷ​യി​ലു​ള്ള എ​ഴു​ത്താ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

വെബ്‌സൈറ്റില്‍ പ്രവേക്കുമ്പോള്‍’ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന അറിയിപ്പാണ് ലഭ്യമാകുന്നത്. ഒപ്പം ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളും.

സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ സ്ഥിരീ​ക​രി​ച്ചു. സൈ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. രാജ്യത്തിന്റെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവാരങ്ങള്‍ സൂക്ഷിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ആശങ്കപ്പെടുത്തുന്നതാണ്.

പാകിസ്താനില്‍ നിന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള ഇ​ര​ട്ട ഭീഷണിയ്ക്ക് തിരിച്ചടി നല്‍കാനുള്ള യു​ദ്ധ​ത​ന്ത്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി വ്യോ​മ​സേ​ന ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇതിനു പിന്നാലെയാണ് ഹാക്കിംഗ് ഉണ്ടായിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more