1 GBP = 104.05

മൊബൈൽ സ്പീഡ് ക്യാമറകൾ വേഗതാപരിധി ലംഘിക്കുന്നവർക്ക് മാത്രമല്ല; സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും ഇനി പിടി വീഴും

മൊബൈൽ സ്പീഡ് ക്യാമറകൾ വേഗതാപരിധി ലംഘിക്കുന്നവർക്ക് മാത്രമല്ല; സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും ഇനി പിടി വീഴും

ലണ്ടൻ: പോലീസ് ഫോഴ്‌സുകൾ ഇനി മുതൽ മൊബൈൽ സ്പീഡ് ക്യാമറകൾ മൊബൈൽ സേഫ്റ്റി ക്യാമറകളായി ഉപയോഗിക്കും. മൊബൈൽ ക്യാമറകൾ ഇനി വേഗതാ പരിധി ലംഘിക്കുന്നവരെ പിടികൂടാൻ മാത്രമല്ല, മറ്റ് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കും ഇനി മുതൽ പിടിവീഴും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവരെയും മൊബൈൽ സേഫ്റ്റി ക്യാമറകൾ വഴി പിടികൂടും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് £200 പിഴയും ആറു പെനാൽറ്റി പോയിന്റുകളുമാകും ലഭിക്കുക. അതേസമയം സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 100 പൗണ്ടുമായിരിക്കും പിഴായായി നൽകേണ്ടി വരുക. നേരത്തെ ഡ്രൈവർമാരെ വാഹനം നിർത്തിച്ചാണ് ഈ പിഴകൾ നൽകിയിരുന്നത്, എന്നാൽ പുതിയ നിയമമനുസരിച്ച് വേഗതപരിധി ലംഘിക്കുന്ന ഡ്രൈവർമാർക്ക് കൊടുക്കുന്നത് പോലെ തന്നെ മറ്റ് ശിക്ഷകളുടെയും വിവരം തപാൽ വഴിയെത്തും.

2016ൽ ക്യാമറ റിക്കോർഡുകൾ പരിശോധിച്ചതിൽ ഏകദേശം എണ്ണായിരത്തോളം ആളുകളാണ് സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചിട്ടുള്ളത്, അതേസമയം 1000 പേർ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയതായി റോഡ് സേഫ്റ്റി ഓഫീസേഴ്‌സ് അറിയിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് മൊബൈൽ സേഫ്റ്റി ക്യാമറകൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് അധികൃതർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more