1 GBP = 103.12

യുകെയിലെ സ്‌കൂളുകളില്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ നിരോധിക്കുന്നതിനെ പിന്തുണച്ച് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍

യുകെയിലെ സ്‌കൂളുകളില്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ നിരോധിക്കുന്നതിനെ പിന്തുണച്ച് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍

സ്‌കൂളുകളില്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നതിനുള്ള ഹെഡ് ടീച്ചര്‍മാരുടെ നീക്കത്തെ പിന്തുണച്ച് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടറായ അമന്‍ഡ സ്പില്‍മാന്‍ രംഗത്തെത്തി.കുട്ടികളില്‍ മോശപ്പെട്ട സ്വഭാവം വളര്‍ന്ന് വരുന്നതിനെ പ്രതിരോധിക്കുന്നതിനാണ് സ്‌കൂളുകളിലെ ഫോണ്‍ നിരോധനം. സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിന് ആവശ്യപ്പെട്ട് കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും രംഗത്തെത്തിയിരുന്നു.

വെല്ലിംഗ്ടണ്‍ കോളജില്‍ ഫെസ്റ്റിവല്‍ ഓഫ് എഡ്യുക്കേഷന്‍ വേദിയില്‍ ഒരു സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമന്‍ഡ മൊബൈല്‍ ഫോണ്‍ നിരോധനത്തെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുമായി വരുന്ന കുട്ടികളെ മാതൃകാപരമായി ശിക്ഷിക്കാമെന്നും അവര്‍ നിര്‍ദേശിക്കും.അതായത് ഇത്തരക്കാരോട് ലൈനുകള്‍ എഴുതാനും ഡിറ്റെന്‍ഷനില്‍ കഴിയാനും നിര്‍ദേശിക്കാം.

അല്ലെങ്കില്‍ മാലിന്യം നീക്കല്‍ പോലുള്ള കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യാമെന്ന് അമന്‍ഡ നിര്‍ദേശിച്ചേക്കും. കുട്ടികളെ നല്ല ശീലം പഠിപ്പിക്കുന്നതിനായി ഇത്തരം കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത് നീതിരഹിതമാണെന്ന ചിലരുടെ വാദത്തോട് താന്‍ വിയോജിക്കുന്നുവെന്നും അമന്‍ഡ വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ട് വന്ന് കുറച്ച് കുട്ടികള്‍ സ്‌കൂളിന്റെ മാതൃകാപരമായ അന്തരീക്ഷം നശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അമന്‍ഡ അഭിപ്രായപ്പെടുന്നു.

മൊബൈല്‍ ഫോണുകളുടെ വിദ്യാഭ്യാസപരമായ ഗുണങ്ങള്‍ ഇനിയും തെളിഞ്ഞിട്ടില്ലെന്നും എന്നാല്‍ അവയുടെ ഉപയോഗം ക്ലാസുകളില്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കുമെന്നുറപ്പാണെന്നും അതിലൂടെ ടീച്ചര്‍മാരുടെ ജോലി ഭാരിച്ചതാകുമെന്നും അമന്‍ഡ മുന്നറിയിപ്പേകുന്നു. സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന അപകടകരമായ വെല്ലുവിളികള്‍ ഇന്ന് മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ച് വരുകയാണെന്നും അമന്‍ഡ എടുത്ത് കാട്ടുന്നു.കുട്ടികളുടെ മോശം പെരുമാറ്റത്തെ മറച്ച് വയ്ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടോയെന്ന് ഓഫ്‌സ്റ്റെഡ് പരിശോധിക്കുമെന്നും ചീഫ്ഇന്‍സ്‌പെക്ടര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more