1 GBP =
breaking news

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ചാരിറ്റി സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബർ 15ന് ഫോറം സെന്ററിൽ…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ചാരിറ്റി  സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബർ 15ന് ഫോറം സെന്ററിൽ…
മാഞ്ചസ്റ്റർ:- വിത്യസ്തമായ ചിന്തകളിലൂടെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയാവുകയാണ് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ). യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എം.എം.സി.എ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ ഫണ്ട് ശേഖരിക്കുവാൻ ഒരുങ്ങുകയാണ്. വളരെ കെങ്കേമമായി തങ്ങളുടെ ഓണാഘോഷവും ഒരു വർഷം നീണ്ട് നില്ക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നടത്താനായിരുന്നു ആലോചിച്ചിരുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് പാഷാണം ഷാജിയും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും സംഘടിപ്പിച്ചിരുന്നു.     എന്നാൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ ദുരന്തബാധിതർക്ക് ഒരു കൈത്താങ്ങാകുവാൻ സ്റ്റേജ് ഷോ റദ്ദാക്കുകയും പരിപാടികൾ ലളിതമായി നടത്തി ലഭിക്കുന്ന തുക വിഷമമനുഭവിക്കുന്നവരെ സഹായിക്കുവാനു ടീം എം.എം.സി.എ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാൻ വൈകുന്നേരം 4 മുതൽ യു കെയിലെ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സംഗീത സായാഹ്നവും, മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളവും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും എല്ലാവർക്കും പ്രവേശനം അനുവദിക്കും.പ്രത്യേകം ടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. സുമനസുകൾക്ക് ചാരിറ്റി ഫണ്ടിലേക്ക് സoഭാവന നൽകാവുന്നതാണ്.
ഓണാഘോഷ പരിപാടികൾ രാവിലെ പതിനൊന്നിന് പൂക്കളമിട്ട്, ഇൻഡോർ മത്സരങ്ങളോടെ ആരംഭിക്കും. അംഗങ്ങൾക്കായി എം.എം.സി.എ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടർന്ന് ലളിതമായ ഓണസദ്യയും ഉണ്ടായിരിക്കും.
വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവിൽ സർവ്വീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. മൈക്ക് കേൻ എം.പി., യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ മുൻ മേയർ എഡ്ഡി ന്യൂമാൻ, സാറാ ജഡ്ജ്ജ്, ബ്രയാൻ ഒ നീൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ട്രഷറർ സാബു ചാക്കോ നന്ദി രേഖപ്പെടുത്തും. യോഗത്തിൽ വച്ച് മുൻ പ്രസിഡൻറുമാരെ ആദരിക്കും. ജി.സി.എസ്.ഇ യിലേയും എ ലെവലിയേയും വിജയികൾക്ക് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. അസോസിയേഷൻറെ കഴിഞ്ഞ വർഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും കായിക മത്സരങ്ങളിലെയും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.
തുടർന്ന് അസോസിയേഷൻ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും, അംഗങ്ങളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും.
വൈകുന്നേരം 4 മണിക്ക് യുകെയിലെ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉൾപ്പെടെ നിരവധി കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രത്യേകം ടിക്കറ്റ് വയ്ക്കാതെ പൊതു ജനങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ  സ്വമനസാലെ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നതാണ്.
എം.എം.സി.എയുടെ ചാരിറ്റി ഓണാഘോഷ  പരിപാടികൾ വൻവിജയമാക്കുവാൻ എല്ലാവരേയും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more