1 GBP =
breaking news

എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു…

എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു…
മാഞ്ചസ്റ്റർ:-   അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ)   സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗൽ അഡ്വൈസറും, ദേശീയ കമ്മിറ്റിയംഗവുമായ ശ്രീ. തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. എം.എം.സി.എ. പ്രസിഡൻറ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച ആഘോഷങ്ങൾക്ക് ശ്രീമതി. ജൂഡി ഷാജി നേതൃത്വം നല്കി. ജൂഡി ഷാജി നഴ്‌സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പങ്കെടുത്തവരെല്ലാം തിരിതെളിച്ച് പിടിച്ച് നഴ്സസ് ദിനത്തിന്റെ ഗാനം ആലപിച്ചു.
     തുടർന്ന് നടന്ന സെമിനാറിൽ ശ്രീ. തമ്പി ജോസ്, ഡോ.ഡില്ലാ ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സെമിനാർ  ഉയർന്ന നിലവാരം പുലർത്തിയതും, വലിയ വിജയവുമായിരുന്നു, എന്നതിലുപരിയായി പങ്കെടുത്ത എല്ലാവർക്കും തികഞ്ഞ സംതൃപ്തി നല്കിയ ഒരു ദിവസമായിരുന്നു. നഴ്സസ് ഡേ പുരസ്കാരങ്ങൾക്ക് ഡോ.ഡില്ലാ ജോബി,   ശ്രീമതി. റിൻസി സജിത്, ശ്രീമതി. ശോഭാ മനീഷ്, ശ്രീമതി.ഷിജി സുധീഷ്  എന്നിവർ അർഹരായി.
എം.എം.സി.എ മുൻ പ്രസിഡന്റ് ശ്രീ.ജോബി മാത്യു, വൈസ് പ്രസിഡന്റ് ശ്രീ ഹരികുമാർ പി.കെ, ട്രഷറർ ശ്രീ.സാബു ചാക്കോ, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, ജോബി തോമസ്, റോയ് ജോർജ്, ജോബി രാജു, മോനച്ചൻ ആന്റണി, ജോബി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. പങ്കെടുത്തവർക്കും, സഹകരിച്ചവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി  ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more