1 GBP = 103.84
breaking news

“മരണമെന്ന യാഥാർത്ഥ്യത്തെ നേരിടാൻ ഞങ്ങൾ തയ്യാർ” പതിനഞ്ചാം വർഷത്തിൽ അഭിമാനത്തോടെ, മാതൃകയായി “അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ”….

“മരണമെന്ന യാഥാർത്ഥ്യത്തെ നേരിടാൻ ഞങ്ങൾ തയ്യാർ” പതിനഞ്ചാം വർഷത്തിൽ അഭിമാനത്തോടെ, മാതൃകയായി  “അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ”….
ഹരികുമാർ പി.കെ.
മാഞ്ചസ്റ്റർ:- ലോകമെമ്പാടുമുള്ള മലയാളി പ്രസ്ഥാനങ്ങൾക്ക് മാതൃകയായി മാറുകയാണ് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ). പ്രവാസ ലോകത്ത് മലയാളി സംഘടനകൾ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വിത്യസ്തമാവുകയാണ് എം.എം.സി.എയുടെ പ്രവർത്തനങ്ങൾ. നമ്മുടെയിടയിൽ മരണം സംഭവിച്ച് കഴിയുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ പിരിവുമായി ആളുകളെ സമീപിക്കുന്ന പതിവു രീതി ഇനി മുതൽ എം.എം.സി.എ കുടുംബാംഗങ്ങൾക്ക് ആവശ്യമാകില്ല. നമ്മുടെ കുടുംബാംഗങ്ങളുടെ വേർപാടിന്റെ വേദനയ്ക്കൊപ്പം നാട്ടുകാരുടെയും സുഹൃത്തുക്കളടെയും മുന്നിൽ കൈ നീട്ടി യാചിക്കേണ്ട ഏറ്റവും ദയനീയമായ അവസ്ഥയിലൂടെ കടന്ന് പോവുക എന്നത് തീർത്തും ഹൃദയഭേദകമാണ്.
ഇതിനൊരു മാറ്റം വരുത്തുക എന്ന സുദ്ദേശത്തോടെ ടീം എം.എം.സി.എ എടുത്ത ധീരവും ശക്തവുമായ തീരുമാനത്തെ അംഗങ്ങൾ സ്വാഗതം ചെയ്തത്.   ശ്രീ.ജോബി മാത്യു പ്രസിഡന്റും അലക്സ് വർഗ്ഗീസ് സെക്രട്ടറിയും സിബി മാത്യു ട്രഷറുമായ ടീം എം.എം.സി.എ. അഭിമാനത്തോടെ ഒരു മടക്കയാത്ര എന്ന സ്വപ്ന പദ്ധതിയുമായി അംഗങ്ങളെ സമീപിച്ചത്.  മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാത്ത ഒരു സമൂഹമായി തങ്ങളുടെ അംഗങ്ങളെ മാറ്റുക എന്ന വലിയ സന്ദേശവും, ലക്ഷ്യവുമായി അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ”അഭിമാനത്തോടെ ഒരു മടക്കയാത്ര” എന്ന സ്വപ്ന പദ്ധതി 2017 ഏപ്രിൽ 2 ന് സമർപ്പിച്ചു. വീണ്ടും അതേ മാസം 8 ന് കൂടുതൽ വ്യക്തത വരുത്തുവാൻ ആകെ അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളൂ എന്ന് വ്യക്തമാക്കി  അംഗങ്ങളുടെയിടയിൽ റഫറണ്ടം നടത്തി  അഭിപ്രായം ശേഖരിച്ചപ്പോൾ 90 ശതമാനം അംഗങ്ങളും  പിന്തുണച്ചതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.
 തുടർന്ന് നിരവധിയായ ചർച്ചകൾക്കൊടുവിൽ 2017 ജൂലൈ 17ന് മുൻ പ്രസിഡന്റ് ശ്രീ. കെ.കെ.ഉതുപ്പ് അവർകളിൽ നിന്നും ആദ്യ ചെക്ക് കൈപ്പറ്റി അന്നത്തെ  പ്രസിഡൻറ് ശ്രീ.ജോബി മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.  അതിന്റെ നടപടി ക്രമങ്ങൾ നടന്ന് വരുന്നതിനിടയിൽ ഭരണ സമിതിയുടെകാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയതായി ശ്രീ.അലക്സ് വർഗ്ഗീസ് പ്രസിഡൻറും ജനീഷ് കുരുവിള സെക്രട്ടറിയും സാബു ചാക്കോ ട്രഷററായുമുള്ള  കമ്മിറ്റി പുതിയതായി ചുമതലയേൽക്കുകയും പദ്ധതിയുമായി ആത്മാർത്ഥതയോടെ മുന്നോട്ട് കൊണ്ട് പോകുകയും അതിനെ തുടർന്ന് എം.എം.സി.എയുടെ സ്വപ്ന പദ്ധതി “അഭിമാനത്തോടെ ഒരു മടക്കയാത്ര ” 130 അംഗങ്ങൾ സ്വമനസാലെ, അഭിമാനപുരസ്സരം പ്രസ്തുത പദ്ധതിയുടെ ഭാഗമായതിനാൽ ഒക്‌ടോബർ മാസം പതിനഞ്ചാം തീയ്യതി (ഒക്ടോബർ 15 – 2018) തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുകയുണ്ടായി.
മരണം മൂലമുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിന് താങ്ങാവുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 50 പൗണ്ടാണ് പദ്ധതിയുടെ അംഗത്വ ഫീസ്. പരമാവധി 4000 പൗണ്ട് കുടുംബത്തിന് ആവശ്യമെങ്കിൽ ലഭിക്കും. തുടർന്ന് ഒരു നിശ്ചിത കാലാവധിക്കുള്ളിൽ പ്രസ്തുത തുക തിരികെ കൊടുത്താൽ മതിയാകും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയോടൊപ്പം നാട്ടുകാരുടെ മുന്നിൽ യാചിച്ച് അവരുടെ അന്ത്യകർമങ്ങൾ നടത്തിയതിന്റെ നാണക്കേടിൽ ശിഷ്ടകാലം മുഴുവനും നാണംകെട്ട് ജീവിക്കേണ്ട വലിയ ബുദ്ധിമുട്ടാണ് ഈ പദ്ധതി മൂലം അംഗങ്ങൾക്ക് ഒഴിവാകുന്നത്. എടുത്ത പണം തിരികെ അടച്ചു കഴിഞ്ഞാൽ ബാധ്യത തീരുകയും തല കുനിക്കാതെ ജീവിക്കുകയും  ചെയ്യാം.
അലക്സ് വർഗ്ഗീസ് പ്രസിഡന്റും, ഹരികുമാർ പി.കെ വൈസ് പ്രസിഡൻറും, ജനീഷ് കുരുവിള സെക്രട്ടറിയും, സജി സെബാസ്റ്റ്യൻ ജോയിന്റ് സെക്രട്ടറിയും, സാബു ചാക്കോ ട്രഷററായുമുള്ള കമ്മിറ്റിയിൽ ജോബി മാത്യു, ജോബി തോമസ്, ജോബി രാജു, ജോബി മാത്യു, ആഷൻ പോൾ, മോനച്ചൻ ആന്റണി, കുര്യാക്കോസ് ജോസഫ്, റോയ് ജോർജ്, ബിജു. പി.മാണി, ലിസി എബ്രഹാം എന്നിവരാണ് പ്രവർത്തിക്കുന്നത്. ചാരിറ്റി ഉൾപ്പെടെ നിരവധിയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന എം.എം.സി.എ കരാട്ടേ ക്ലാസ്സുകൾ, ഡാൻസ് ക്ലാസ്സുകൾ തുടങ്ങിയവയുൾപ്പെടെ നിരവധിയായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more