1 GBP =
breaking news

എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച…

എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച…
ഹരികുമാർ.പി.കെ
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ശിശുദിനാഘോഷവും കുട്ടികൾക്കു വേണ്ടിയുള്ള മത്സരങ്ങളും ശനിയാഴ്ച (17/11/18) രാവിലെ 10 മുതൽ വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിന്റെ പാരീഷ് ഹാളിൽ വച്ച് നടക്കും.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാനാണ് ശിശുദിനം നവംബർ 14 ന് ആചരിക്കുന്നത്. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.
കുട്ടികൾക്ക് വേണ്ടി വിവിധ പ്രായത്തിൽ പ്രസംഗം, ക്വിസ്, പെയിന്റിംഗ്, സ്പെല്ലിംഗ് ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളും ശിശുദിനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. എം.എം.സി.എയുടെ ശിശുദിനാഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
ഹാളിന്റെ വിലാസം:-
St. Antony’s Parish hall,
Portway,
Wythenshawe,
Manchester,
M22 0WR.

Post Your Comments Here ( Click here for malayalam )

Press Esc to close
show more