യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും, മാഞ്ചസ്റ്ററിലെ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനവുമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ മുതല്‍ ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വിപുലമായ പരിപാടികളാടെ കൊണ്ടാടും. എം.സി.എ. പ്രസിഡന്റ് ശ്രീ. ജോബി മാത്യു പൊതുസമ്മേളനവും ക്രിസ്തുതുമസ് പുതുവത്സര ആഘോഷവും ഉദ്ഘാടനം ചെയ്യും.
അവയവദാനത്തിലൂടെ മനുഷ്യസ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും മാതൃക യുകെയിലെ മലയാളി സമൂഹത്തിന് ആദ്യമായി കാണിച്ചു തന്ന മലയാളി ശ്രീ. സിബി തോമസ് മുഖ്യ പ്രഭാഷകനാകുo. തുടര്‍ന്ന് എം.എം.സി.എ സിബി തോമസിനെ പൊന്നാടയണിയിച്ച് ആദരിക്കും. യോഗത്തില്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് സ്വാഗതം ആശംസിക്കും. മാഞ്ചസ്റ്ററിലെ മലയാളി കുടുംബാംഗങ്ങളെ കാണുവാനായി എത്തുന്ന സാന്താക്ലോസിനെ വമ്പിച്ച വരവേല്‍പ് നല്കി സ്വീകരിക്കും. തുടര്‍ന്ന് സാന്താക്ലോസ് കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യും. തുടര്‍ന്ന് ക്രിസ്തുമസ് കരോള്‍ ഗാനാലാപനത്തിന്റെ അകമ്പടിയില്‍ നേവിറ്റിറ്റി പ്ലേ അരങ്ങേറും.

അതിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഫാഷന്‍ ഷോയും മറ്റും വേദിയില്‍ വിസ്മയം വിടര്‍ത്തും.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന ശിശുദിനാഘോഷത്തിലെയും, മറ്റ് പരിപാടികളുടെയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ വിതരണം ചെയ്യും. വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറിനെ തുടര്‍ന്ന് ട്രഷറര്‍ സിബി മാത്യു നന്ദി പ്രകാശിപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
മാഞ്ചസ്റ്ററിന്റെ സ്വപ്നതുല്യമായ പ്രസ്ഥാനമായ എം.എം.സി.എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം :-
ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാള്‍,
ഓള്‍ട്രിന്‍ഹാം,
WA157UF
വാര്‍ത്ത: അലക്‌സ് വര്‍ഗീസ്
click on malayalam character to switch languages