1 GBP = 104.06

സദ്യവട്ടവങ്ങളും വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളുമായി എംഎംഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 16ന്…

സദ്യവട്ടവങ്ങളും വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളുമായി എംഎംഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 16ന്…

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 16ന് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കും. അന്നേ ദിവസം രാവിലെ 11 മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ലോങ്സൈറ്റില്‍ ഉള്ള ജയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആണ് വിഭവ സമൃദ്ധമായ സദ്യയും തനതായ പാരമ്പര്യ കലാപരിപാടികളും അവതരിക്കപ്പെടുക. ഈ വര്‍ഷത്തെ എംഎംഎയുടെ നിരവധി പരിപാടികളായിരുന്നു മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും അവതരിക്കപ്പെട്ടത്. ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ കലാപരിപാടികളാണ് സംഘടനയുടെ ശക്തരായ കലാകാരന്മാര്‍ ഈ വര്‍ഷത്തെ ഓണപരിപാടിയില്‍ അവതരിപ്പിക്കുക. എല്ലാ വര്‍ഷത്തെയും പോലെ സെപ്റ്റംബര്‍ 16ന് ഓണസദ്യ ഒരുക്കല്‍ നടത്തി ഒട്ടും തനിമ നഷ്ടപ്പെടാതെ അംഗങ്ങള്‍ തന്നെയാണ് വിഭവ സമൃദ്ധമായ സദ്യ പാകം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എംഎംഎ പിആര്‍ഒ: 07886526706

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more