1 GBP = 99.50
breaking news

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

ഷാജി മോന്‍

മലയാളി സമൂഹത്തിനു മാതൃകാപരമായതും അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്കുതന്നെ പ്രചോദനമായ മാഞ്ചസ്റ്റര്‍ മലയാളീ അസോസിയേഷന്റെ 2017-18ലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു.

പുതുതലമുറയ്ക്ക് നമ്മുടെ സാംസ്‌കാരിക തനിമയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തദ്ദേശീയമായ സംസ്‌കരത്തോട് ഇഴകിചേര്‍ന്നു വളരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും നല്‍കിയ അംഗീകാരമായി കഴിഞ്ഞ ഭരണസമിതി നേതൃത്വം തുടരുവാനും, ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിപുലീകരിക്കുവാനും വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

അംഗങ്ങളുടെ പ്രതീക്ഷക്കനുസരിച്ചു മാഞ്ചസ്റ്റര്‍ മലയാളികളുടെ സാംസ്‌കാരിക ഉന്നമനതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

Janesh Nair – President

Shajimon KD – Vice President

Anish Kurien – Secretary

George Vadakkumchery – Treasurer

Sharat Nair – Joint Secretary

Dinesan D K

Jaya Sudhir

Jixy Sanjeev

Nisha Kedia

Polson Thottapilly

Radhesh Nair

Reena Wilson

Saju Kavunga

Shilpa Shaji

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more